മെസി ബാഴ്‌സയില്‍ തന്നെ; പ്രതിഫലത്തുക പകുതിയാക്കി വെട്ടിക്കുറച്ചു

ബാഴ്സലോണയുമായുള്ള കരാര്‍ സൂപ്പര്‍ താരം ലയണല്‍ മെസി പുതിക്കിയതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷത്തേക്കാണ് മെസി തന്റെ കരാര്‍ പുതുക്കിയതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ പുതുക്കുന്നതിനൊപ്പം തന്റെ പ്രതിഫലവും മെസി വെട്ടിക്കുറച്ചിട്ടുണ്ട്. ക്ലബ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഒരു മാതൃക എന്ന നിലക്കാണ് താരം പ്രതിഫലം...

പിക്ഫോര്‍ഡ് വീടണഞ്ഞു; മകന്‍ കാത്തുവച്ചത് ബിഗ് സര്‍പ്രൈസ്

യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് മുട്ടുകുത്തിയെങ്കിലും ഗോളി ജോര്‍ഡാന്‍ പിക്ഫോര്‍ഡിന്റെ പോരാട്ടവീര്യം ആരും മറക്കില്ല. ടൂര്‍ണമെന്റിലുടനീളം ഇംഗ്ലണ്ടിനായി ഉശിരന്‍ പ്രകടനമാണ് വലയ്ക്കു കീഴില്‍ പിക്ഫോര്‍ഡ് നടത്തിയത്. ഫൈനല്‍ ഷൂട്ടൗട്ടില്‍ രണ്ട് ഇറ്റാലിയന്‍ താരങ്ങളുടെ പെനാല്‍റ്റി കിക്കുകള്‍ സേവ് ചെയ്ത പിക്ഫോര്‍ഡ് തോറ്റുകൊടുക്കാന്‍ മനസിലാത്തവനെന്ന് അടിവരയിട്ടു. ഫുട്ബോളിനോട്...

ആരും മൂക്കത്തു വിരല്‍വെച്ചു പോകുന്ന അബദ്ധം; അരങ്ങേറ്റത്തില്‍ പിഴച്ച് ആഴ്സനല്‍ ഗോളി (വീഡിയോ)

ഫുട്ബോളില്‍ ഗോള്‍കീപ്പറുടെ സ്ഥാനം അതിനിര്‍ണായകമെന്നു പറയേണ്ടതില്ലല്ലോ. വല കാക്കുന്നവന്റെ പിഴവ് മത്സരത്തിന്റെ വിധിയെഴുതിയ അവസരങ്ങള്‍ അനവധി. ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനലിന്റെ യുവ ഗോളി ആര്‍തര്‍ ഒക്കോന്‍ക്വോയ്ക്ക് അരങ്ങേറ്റത്തില്‍ പിണഞ്ഞ അമളിയാണ് ഫുട്ബോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങളിലേക്ക് കടന്ന ആഴ്സനല്‍ ആദ്യം നേരിട്ടത് സ്‌കോട്ടിഷ് ക്ലബ്ബ്...

ഇറ്റലിയും അര്‍ജന്റീനയും നേര്‍ക്കുനേര്‍; ആരാധകരെ ത്രസിപ്പിക്കാന്‍ സൂപ്പര്‍ കപ്പ്

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന കിരീടം ചൂടിയപ്പോള്‍, യൂറോ കപ്പില്‍ ഭാഗ്യം ഇറ്റലിക്കൊപ്പമായിരുന്നു. ഇവര്‍ രണ്ടും നേര്‍ക്കുനേര്‍ വന്നാലോ? അത്തരമൊരു പോരാട്ടത്തിന് അരങ്ങുണരുന്നതായാണ് പുറത്തുവരുന്ന വിവരം. അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ കപ്പ് ആശയമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഇറ്റലി- അര്‍ജന്റീന പോരിനായി ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം...

‘അവനൊപ്പം ഞങ്ങളുണ്ട്’, സാകയ്ക്ക് പിന്തുണയുമായി ലൂക്ക് ഷാ

ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ വിധി നിര്‍ണായക പെനാല്‍റ്റി കിക്ക് തുലച്ച വിംഗര്‍ ബുകായോ സാകയ്ക്ക് പിന്തുണയുമായി സഹതാരം ലൂക്ക് ഷാ. ഷൂട്ടൗട്ടില്‍ നിരാശപ്പെടുത്തിയ മാര്‍ക്വസ് റാഷ്ഫോര്‍ഡിനും ജേഡന്‍ സാഞ്ചോയ്ക്കും ഷാ പിന്തുണ അറിയിച്ചിട്ടുണ്ട്. 'സാക ആകെ തകര്‍ന്നുപോയി. അവനൊപ്പം നില്‍ക്കുകയെന്നതാണ് ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് സുപ്രധാനം....

സാകയെ ആശ്വസിപ്പിക്കാന്‍ ഓടിയണഞ്ഞ ഒരാള്‍; യൂറോ കപ്പ് ഫൈനലിലെ കാണാക്കാഴ്ച ഏറ്റെടുത്ത് ആരാധകര്‍

യൂറോ കപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോല്‍വിയുടെ വേദനയില്‍ നിന്ന് ഇംഗ്ലീഷ് താരങ്ങളും ആരാധകരും ഇനിയും കര കയറിയിട്ടില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയോട് കീഴടങ്ങിയ ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോ കിരീടം ഉയര്‍ത്താനുള്ള സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയത്. കലാശക്കളിയില്‍ ഇംഗ്ലണ്ടിന്റെ നിര്‍ണായക കിക്ക് നഷ്ടപ്പെടുത്തിയ ടീനെജ് താരം ബുകായോ സാക ദുരന്ത...

മെസിയെ കെട്ടിപ്പിടിച്ച് നെയ്മര്‍ ചീത്ത വിളിച്ചു; വെളിപ്പെടുത്തല്‍

മാരക്കാനയില്‍ ബ്രസീലിനെ നോക്കുകുത്തികളാക്കി അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടിരിക്കുകയാണ്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. മത്സരശേഷം നെയ്മറിനെ കെട്ടിപ്പുണര്‍ന്ന് മെസി ആശ്വസിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ സന്ദര്‍ഭത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നെയ്മര്‍. 'തോല്‍വിയെന്നെ വേദനിപ്പിക്കുന്നതാണ്. അതിനെ മറികടന്നു ജീവിക്കാന്‍ ഞാനിപ്പോഴും...

യൂറോ കപ്പില്‍ മുത്തമിട്ട് ഇറ്റലി; താരമായി ഡൊണാറുമ, റൊണാള്‍ഡോ ടോപ് സ്‌കോറര്‍

ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇറ്റലിയ്ക്ക് യൂറോ കപ്പ് കിരീടം. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡൊണാറുമയാണ് ഇറ്റലിയ്ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില...

ആ ഗോളവസരം നഷ്ടപ്പെടുത്തിയതിന് മെസിയെ പഴിക്കരുത്; ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തി സ്‌കലോണി

ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് അര്‍ജന്റീനിയന്‍ ആരാധകര്‍. എന്നാല്‍ ഫൈനലില്‍ മെസിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനാകാത്തതും ഒരു മികച്ച ഗോളവസരം നഷ്ടപ്പെടുത്തിയതും ആരാധകര്‍ക്ക് സുഖിച്ചിട്ടില്ല. ഇപ്പോഴിതാ ഫൈനലില്‍ മെസി പതറിയതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അര്‍ജന്റീന പരിശീലകനായ ലയണല്‍...

‘പുലിയെ അതിന്റെ മടയില്‍ പോയി അലക്കി’; അര്‍ജന്റീനയുടെ വിജയത്തില്‍ പ്രതികരിച്ച് ഐ.എം വിജയന്‍

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന കിരീടം ചൂടിയതിന്റെ സന്തോഷത്തില്‍ ഐ.എം വിജയന്‍. 'പുലിയെ അതിന്റെ മടയില്‍ പോയി അലക്കി' എന്നാണ് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചതിനെ വിജയന്‍ വര്‍ണിച്ചത്. ബ്രസീലും മികച്ച കളിയാണ് കാഴ്ചവെച്ചതെന്നും ഈ ടൂര്‍ണമെന്റിലെ നെയ്മറിന്റെ ഏറ്റവും മികച്ച പ്രകടനമാണ് മാരക്കാനയില്‍ കണ്ടതെന്നും വിജയന്‍ മീഡിയ വണ്ണിന്...