‘കര്‍ത്താവിന് നിരക്കാത്തത് ചെയ്ത പോലെ’, നിഗൂഢത നിറച്ച് ‘ചെരാതുകള്‍’ ട്രെയ്‌ലര്‍; റിലീസ് തിയതി പുറത്ത്

ആറു സംവിധായകര്‍ ഒരുക്കുന്ന 'ചെരാതുകള്‍' എന്ന ആന്തോളജി സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാല്‍പതോളം താരങ്ങളാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്. ജൂണ്‍ 17ന് ചിത്രം പ്രമുഖ പത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍...

‘മാധവിക്കുട്ടിയുടെ വരികള്‍ മാറ്റിയെഴുതി, അബദ്ധം പറ്റിയിട്ടും വീണിടത്തു കിടന്ന് ഉരുളുന്നു’; ജുവല്‍ മേരിക്ക് വിമര്‍ശനം, മറുപടി

അവതാരകയും നടിയുമായ ജുവല്‍ മേരിയുടെ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ ചിത്രം പങ്കുവച്ച് ജുവല്‍ നല്‍കിയ ക്യാപ്ഷന് പിന്നാലെയാണ് വിമര്‍ശകര്‍ക്ക് എത്തിയത്. ''നംബ്യാര്‍വട്ടപൂവു പോലെ ആണു സ്‌നേഹിക്കപ്പെടുന്ന സ്ത്രീ അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും-മാധവിക്കുട്ടി'' എന്നാണ് ജുവല്‍ കുറിച്ചത്. 'നന്ത്യാര്‍വട്ടപ്പൂവ്' എന്നാണ് മാധവിക്കുട്ടി പറഞ്ഞത്...

സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ്; ‘ഗുഡ് സോള്‍’ എന്ന് ക്യാപ്ഷന്‍, ചര്‍ച്ചയാകുന്നു

സണ്ണി ലിയോണിന് ഒപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം 'ഷീറോ'യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ''വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍'' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളുമായി താരങ്ങളും ആരാധകരും...

കോവിഡ് പ്രതിസന്ധിയിൽ തമിഴ്നാടിന് സഹായവുമായി  ഗോകുലം മൂവീസ്; ഒരു കോടി രൂപ സംഭാവന നല്‍കി

അയൽ സംസ്ഥാനമായ തമിഴ്നാടിന് സഹായഹസ്തവുമായി ​ഗോ​കുലം മൂവീസ്. കേരളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും കോവിഡ് രോ​ഗികളും, മരണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ​ഗോകുലം മൂവീസ് സഹായവുമായി മുന്നോട്ട് വന്നത്. ഒരുകോടി രൂപയാണ് ഗോകുലം മൂവീസ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്‍തത്. ​ഗോകുലം കമ്പനി ചെയര്‍മാന്‍ ഗോകുലം...

മമ്മൂട്ടിയോ ദുല്‍ഖറോ അല്ല, മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഏക മലയാള നടന്‍ ഇതാണ്..

മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന ഏക മലയാള നടനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. 3.6 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മോഹന്‍ലാല്‍ 22 പേരെ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മമ്മൂട്ടിയെയോ ദുല്‍ഖറിനെയോ അല്ല മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഏക വ്യക്തി പൃഥ്വിരാജ് ആണ്. പൃഥ്വിരാജിനെ...

ചിത്രീകരണം ഹോളിവുഡ് സ്‌റ്റൈലില്‍, ഒരു ദിവസത്തെ നിര്‍മ്മാണ ചെലവ് ലക്ഷങ്ങള്‍; ‘ബറോസി’ന്റെ ഷൂട്ടിംഗ് ചെലവ് വ്യക്തമാക്കി ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവിനെ കുറിച്ച് വെളിപ്പെടുത്തി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ആധുനിക സാങ്കേതിക ഉപകരണങ്ങളും ലൈറ്റുകളുമായി ഹോളിവുഡ് നിലവാരത്തിലാണ് ബറോസ് ഒരുക്കുന്നത്. ഇരുപത് ലക്ഷം രൂപയാണ് ബറോസിന്റെ ഒരു ദിവസത്തെ നിര്‍മ്മാണച്ചെലവ് എന്നാണ് ആന്റണി പെരുമ്പാവൂര്‍ വെള്ളിത്തിരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച്...

നിര്‍മ്മാതാവിന് എതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നല്‍കി നടന്‍ വിശാല്‍

നിര്‍മ്മാതാവ് ആര്‍.ബി ചൗധരിക്ക് എതിരെ വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് വിശാല്‍ പരാതി നല്‍കിയത്. വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം. വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മ്മിക്കാനായി ചൗധരിയില്‍ നിന്നും പണം വാങ്ങിയിരുന്നു. സ്വന്തം വീട് ഈടായി നല്‍കിയാണ് വിശാല്‍ പണം വാങ്ങിയത്. എന്നാല്‍,...

നാനൂറോളം ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റാണ ദഗുബതി; ഭക്ഷണവും മരുന്നും എത്തിച്ച് താരം

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന നാനൂറോളം ആദിവാസി കുടുംബങ്ങളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി നടന്‍ റാണ ദഗുബതി. മഹാമാരി കാലത്ത് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോലും പുറത്തിറങ്ങാന്‍ സാധിക്കാതായ നിര്‍മ്മല്‍ ജില്ലയിലെ ആദിവാസി കുടുംബങ്ങളെ സഹായിക്കാനാണ് റാണാ ദഗുബതി എത്തിയത്. ഗ്രാമങ്ങളിലെ മുഴുവന്‍ ക്ലസ്റ്ററുകളിലെയും ആളുകള്‍ക്ക് താരം പലചരക്ക് സാധനങ്ങളും മരുന്നുകളും എത്തിച്ചു....

ടി.ആർ.പിയിൽ മികച്ച നേട്ടവുമായി മമ്മൂട്ടി ചിത്രം പ്രീസ്റ്റ്; സന്തോഷം പങ്കുവെച്ച്  നിർമ്മാതാവ്

തിയേറ്ററുകൾക്ക് പുതുജീവൻ നൽകിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ്.  ടെലിവിഷനിലും മികച്ച നേട്ടമാണ് ചിത്രം  കൈവരിച്ചിരിക്കുന്നത്. ചിത്രത്തിന് ടെലിവിഷനിൽ 21.95 പോയിന്റുകളാണ് ടിആർപി റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. നിർമ്മാതാവ് ആന്റോ ജോസഫ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’, എന്നും ആന്റോ ജോസഫ് ഫെയ്സ്ബുക്കിൽ...

ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ പ്രതിസന്ധിയില്‍; ധനസഹായവുമായി നടന്‍ സൂര്യ

കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് സഹായവുമായി നടന്‍ സൂര്യ. ആരാധക കൂട്ടായ്മയിലെ 250 പേര്‍ക്കാണ് 5,000 രൂപ ധനസഹായം സൂര്യ നല്‍കിയിരിക്കുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് താരം പണം അയക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ മഹാമാരിക്കെതിരെ പോരാടാനായി...