എം.എസ്.എഫ് ഹരിതയിൽ തർക്കം; ജില്ലാ പ്രസിഡന്റിന് നേരെ സൈബർ ആക്രമണം, സഹിക്കാവുന്നതിലും അപ്പുറമെന്ന് അഡ്വ. തൊഹാനി

എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ സൈബറിടത്തിൽ കനത്ത ആക്രമണം നേരിടുന്നതായി അഡ്വ. തൊഹാനി. ഒരു പെണ്ണ് എന്ന പരിഗണന പോലും നൽകാതെ തനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെയാണ് സൈബർ ആക്രമണം. ആരോടും അങ്ങോട്ട് പോയി ഒന്നും ചോദിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയില്ല. കഴിയുന്ന ഒരു സേവനം...

നഷ്ടപ്പെട്ട സീറ്റുകളേക്കാൾ ലീ​ഗ് ഗൗരവമായി കാണേണ്ടത് നഷ്ടപ്പെട്ട വോട്ടുകളെ കുറിച്ച്; നേതൃത്വത്തിന് എതിരെ കെ.എം ഷാജി

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട വലിയ പരാജയത്തിന് പിന്നാലെ മുസ്ലീം ലീ​ഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ഷാജി. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകളെക്കാൾ ​ഗൗരമായി കാണേണ്ടത് നഷ്ടപ്പെട്ടു പോയ വോട്ടുകളെ കുറിച്ചാണെന്ന് കെ.എം ഷാജി തുറന്നടിച്ചു. ഇത്ര സീറ്റുകൾ കിട്ടിയില്ലെ എന്ന് ആശ്വസിക്കുകയല്ല വേണ്ടതെന്നും വോട്ടു കുറഞ്ഞതിനെ പറ്റിയുള്ള...

പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ, ഇടതുപക്ഷം ഇരയ്ക്കും വേട്ടക്കാരനും ഒപ്പം: ഐഷയെ പിന്തുണച്ച് സുധാകരൻ  

  സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്ത നടപടി എതിർ സ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യു.എ.പി.എ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി കേരളം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ടിക് ടോക് താരം തൃശൂരിൽ പൊലീസ് പിടിയിലായി. നിരവധി ടിക് ടോക് വീഡിയോകളിലൂടെ വൈറലായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്‌ണയാണ് (അമ്പിളി) അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 19 കാരനായ വിഘ്‌നേഷ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദ്ധാനം നല്‍കി...

കെ.പി.സി.സി പുനഃസംഘടന; ജംബോ കമ്മിറ്റി ഉണ്ടാകില്ല, അമ്പത് ഭാരവാഹികളെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കെപിസിസി പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെപിസിസി വെസ് പ്രസിഡന്റ് പദവിയും ജംബോ കമ്മിറ്റിയും വേണ്ടെന്ന തീരുമാനത്തിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം. ജംബോ കമ്മിറ്റി ഉണ്ടാകില്ലെന്ന് പുതിയ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ മുന്‍പ് തന്നെ സൂചിപ്പിച്ചിരുന്നു. പുനഃസംഘടനയില്‍ പരമാവധി 50 ഭാരവാഹികളെ...

തെറ്റായ കാര്യങ്ങള്‍ അനുവദിക്കില്ല; അന്വേഷണ സംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയതിൽ താക്കീതുമായി മന്ത്രി എ.കെ ശശീന്ദ്രന്‍

മരംമുറി അന്വേഷണസംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന താക്കീതുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. തെറ്റായ കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ മാറ്റത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.. വനംവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം നല്ലവരെന്ന് പറയുന്നില്ല. മരംമുറി ഉത്തരവിലെ പാകപ്പിഴ കലക്ടര്‍മാരുള്‍പ്പെടെ അറിയിച്ചിരുന്നുവെന്നും വനംമന്ത്രി പറഞ്ഞു‍. ഒക്ടോബര്‍...

മഞ്ചേശ്വരം കോഴക്കേസ്; രണ്ടര ലക്ഷത്തിൽ ഒരു ലക്ഷം സുഹൃത്തിന് നൽകി, ബാക്കി ചെലവായി പോയെന്ന് സുന്ദര

  മഞ്ചേശ്വരം കോഴക്കേസില്‍ കോഴപ്പണമായി ലഭിച്ച രണ്ടരലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ ഏൽപ്പിച്ചത് സുഹൃത്തിനെയെന്ന് കെ സുന്ദരയുടെ മൊഴി. ബാങ്കിൽ നിക്ഷേപിച്ച ഈ പണം വീണ്ടെടുക്കാൻ അന്വേഷണസംഘം ബാങ്ക് രേഖകൾ ശേഖരിച്ചു. ബാക്കിയുള്ള ഒന്നരലക്ഷം ചെലവായി പോയെന്നാണ് സുന്ദര പറയുന്നത്. രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നല്‍കിയെന്നായിരുന്നു സുന്ദര...

‘എല്ലാം റെഡിയാക്കി, ഇതൊന്നും കൃഷ്ണദാസ് അറിയരുത്’; കെ. സുരേന്ദ്രന്റെ പേരില്‍ വീണ്ടും ശബ്ദരേഖ പുറത്ത്

എന്‍.ഡി.എ.യില്‍ തിരിച്ചെത്തുന്നതിനായി സി.കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോടിൻറെ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും ശബ്ദരേഖ പുറത്ത്. പണംനല്‍കാന്‍ ഹോട്ടല്‍ മുറിയിലെത്തുന്നതിനു മുമ്പ്  പ്രസീതയും  സുരേന്ദ്രനും ഫോണില്‍ സംസാരിക്കുന്നതെന്ന് കരുതുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട്...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഏഴ് ബി.ജെ.പി നേതാക്കളുടെ സമ്പത്തില്‍ വന്‍വര്‍ദ്ധനയെന്ന് മൊഴി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പിന് ശേഷം ഏഴ് ബിജെപി നേതാക്കളുടെ സമ്പത്തിൽ വൻ വർദ്ധന ഉണ്ടായതായി പൊലീസിന് മൊഴി. ബിജെപി കള്ളപ്പണ ഇടപാടിൽ പരാതി നൽകിയ ആന്‍റി കറപ്ഷൻ മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസാണ് പൊലീസിന് മൊഴി നൽകിയത്. പാലക്കാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് മൊഴി...

മുട്ടില്‍ മരംമുറി കേസ്: ഉന്നതതല അന്വേഷണ സംഘത്തെ നയിക്കാൻ എ.ഡി.ജി.പി. എസ്. ശ്രീജിത്ത്,  ഉത്തരവ് പുറത്തിറക്കി

മുട്ടില്‍ മരംമുറിക്കേസിന്റെ ഉന്നതതല അന്വേഷണസംഘത്തെ നയിക്കാൻ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസിന് ചുമതല.  ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുട്ടിലില്‍ ശ്രീജിത്ത് ഉടന്‍ സന്ദര്‍ശനം നടത്തിയേക്കുംയ മരംമുറിയില്‍ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നതായും...