ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക്; ബേപ്പൂരിൽ നിന്നുള്ള നോഡൽ ഓഫീസർ ഉൾപ്പടെ ആറ് പേരെ നിയോ​ഗിച്ചു

ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണമായും മം​ഗലാപുരത്തേക്ക്. മംഗലാപുരം തുറമുഖത്തെ സേവനം വർധിപ്പിക്കാൻ ബേപപ്പൂരിലെ നോഡൽ ഓഫീസർ അടക്കം ആറ് പേരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നിയോ​ഗിച്ചു. ബേപ്പൂരില്‍ നിന്നുള്ള അസി. ഡയറക്ടര്‍ സീദിക്കോയ അടക്കമുള്ളവർക്കാണ് മംഗലാപുരം ചുമതല. നിലവില്‍ കേരളത്തിലെ ബേപ്പൂര്‍ തുറമുഖത്ത് നിന്നാണ് പ്രധാനമായും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം നടക്കുന്നത്. അതേസമയം...

കേരളത്തിൽ 13,832 പേർക്ക് കൂടി കോവിഡ്; 171 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72

കേരളത്തിൽ 13,832 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർഗോഡ് 475, കണ്ണൂർ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266...

കേരളത്തിൽ വീരപ്പന്മാരുടെ ഭരണം; വനംകൊള്ള സർക്കാർ അറിഞ്ഞു കൊണ്ടെന്ന് കെ. സുരേന്ദ്രൻ

മുട്ടില്‍ മരംകൊള്ള നടത്തിയത് സർക്കാറിന്റെ അറിവോട് കൂടിയെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മൊബൈല്‍ഫോണ്‍ കൊടുത്തു രണ്ട് ലക്ഷം വാങ്ങി എന്ന പേരില്‍ കള്ളക്കേസ് നടത്തുന്നവര്‍ കാല്‍കോടി കൈക്കൂലി കൊടുത്താണ് മരം കടത്തിയതെന്ന് പറഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും അന്വേഷിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനവ്യാപകമായി നടന്ന വനംകൊള്ളയില്‍...

രാജ്യത്ത് പെട്രോളിന് പിന്നാലെ ‍ഡീസലും ‘സെഞ്ച്വറി’ തികച്ചു

രാജ്യത്തെ ഇന്ധന വില തുടർച്ചയായി ഉയരുന്നതിനിടെ ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വിലയും നൂറ് പിന്നിട്ടു. രാജസ്ഥാനിലാണ് ഡീസല്‍ വില 100 രുപ പിന്നിട്ടത്. കഴിഞ്ഞ ദിവസവും പെട്രോളിയം കമ്പനികള്‍ വില കൂട്ടിയതിന് പിന്നാലെയാണ് വില 100 തൊട്ടത്. രാജസ്ഥാന്‍ വടക്കുകിഴക്കന്‍ ഭാഗത്തെ ചെറുപട്ടണമായ ശ്രീ ഗംഗാനഗറില്‍ തന്നെയാണ് പെട്രോളിനും...

ഭൂരിപക്ഷം പേരുടെയും വരുമാനം ഇടിഞ്ഞു, തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി: തോമസ് ഐസക് 

  ഒന്നാം കോവിഡ് വരുമ്പോൾ ജനങ്ങളുടെ കൈയ്യിൽ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടാം വ്യാപനം വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള ഒരുവകയും അവരുടെ കൈവശമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തികവളർച്ചയുടെ ഇടിവ് ഒന്നാം വ്യാപനത്തിന്റെ തോതിൽ ഈ വർഷം ഉണ്ടാവില്ലായെന്നുള്ള കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെയും കേന്ദ്ര സാമ്പത്തിക...

എം.എസ്.എഫ് ഹരിതയിൽ തർക്കം; ജില്ലാ പ്രസിഡന്റിന് നേരെ സൈബർ ആക്രമണം, സഹിക്കാവുന്നതിലും അപ്പുറമെന്ന് അഡ്വ. തൊഹാനി

എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ സൈബറിടത്തിൽ കനത്ത ആക്രമണം നേരിടുന്നതായി അഡ്വ. തൊഹാനി. ഒരു പെണ്ണ് എന്ന പരിഗണന പോലും നൽകാതെ തനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെയാണ് സൈബർ ആക്രമണം. ആരോടും അങ്ങോട്ട് പോയി ഒന്നും ചോദിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയില്ല. കഴിയുന്ന ഒരു സേവനം...

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആദ്യമായി 719 ഡോക്ടർമാർ മരിച്ചു, കേരളത്തില്‍ 24 പേര്‍: ഐ.എം.എ 

  കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിനിടെ രാജ്യത്ത് 719 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) ശനിയാഴ്ച (ജൂൺ 12, 2021) അറിയിച്ചു. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചത്- 111 പേര്‍. കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചതായും...

നഷ്ടപ്പെട്ട സീറ്റുകളേക്കാൾ ലീ​ഗ് ഗൗരവമായി കാണേണ്ടത് നഷ്ടപ്പെട്ട വോട്ടുകളെ കുറിച്ച്; നേതൃത്വത്തിന് എതിരെ കെ.എം ഷാജി

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട വലിയ പരാജയത്തിന് പിന്നാലെ മുസ്ലീം ലീ​ഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ഷാജി. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകളെക്കാൾ ​ഗൗരമായി കാണേണ്ടത് നഷ്ടപ്പെട്ടു പോയ വോട്ടുകളെ കുറിച്ചാണെന്ന് കെ.എം ഷാജി തുറന്നടിച്ചു. ഇത്ര സീറ്റുകൾ കിട്ടിയില്ലെ എന്ന് ആശ്വസിക്കുകയല്ല വേണ്ടതെന്നും വോട്ടു കുറഞ്ഞതിനെ പറ്റിയുള്ള...

പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ, ഇടതുപക്ഷം ഇരയ്ക്കും വേട്ടക്കാരനും ഒപ്പം: ഐഷയെ പിന്തുണച്ച് സുധാകരൻ  

  സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്ത നടപടി എതിർ സ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യു.എ.പി.എ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി കേരളം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ടിക് ടോക് താരം തൃശൂരിൽ പൊലീസ് പിടിയിലായി. നിരവധി ടിക് ടോക് വീഡിയോകളിലൂടെ വൈറലായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്‌ണയാണ് (അമ്പിളി) അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 19 കാരനായ വിഘ്‌നേഷ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദ്ധാനം നല്‍കി...