ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് ഒമ്പതു സര്‍വീസ്

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് ഒമ്പതു വിമാനം സര്‍വീസ് നടത്തും. ഇവയില്‍ അഞ്ച് സര്‍വീസും യു.എ.ഇയില്‍ നിന്നാണ്. ദുബായില്‍ നിന്ന് കേരളത്തിലെ എല്ലാ റൂട്ടുകളിലേക്കും വ്യാഴാഴ്ച സര്‍വീസുണ്ട്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ടാകും. ദുബായ്-കൊച്ചി വിമാനം പ്രാദേശിക സമയം രാവിലെ 11.50-ന് പുറപ്പെടും. ഉച്ചയ്ക്ക് 12.50-ന് ദുബായ്-കണ്ണൂര്‍ വിമാനവും,...

യു.എ.ഇയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലേക്ക്; എല്ലാ ജീവനക്കാരും ജോലിയ്ക്ക് എത്തണം

സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാരും ഹാജരാകണമെന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം അറിയിച്ചു. ജൂണ്‍ 14 മുതലാണ് നൂറ് ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുക. മേയ് 31 മുതല്‍...

ബഹ്‌റിനില്‍ ബസ് യാത്രക്ക് ‘ഗോ കാര്‍ഡ്’ നിര്‍ബന്ധമാക്കി

ബഹ്‌റിനില്‍ ജൂണ്‍ ഒന്നുമുതല്‍ ബസ് യാത്രക്ക് 'ഗോ കാര്‍ഡ്' നിര്‍ബന്ധമാക്കി. പണമായി ഇനി ടിക്കറ്റ് നിരക്ക് സ്വീകരിക്കില്ല. 500 ഫില്‍സാണ് ഗോ കാര്‍ഡിന്റെ വില. മനാമ, മുഹറഖ്, ഇസാ ടൗണ്‍ ബസ് സ്‌റ്റേഷനുകളില്‍ നിന്ന് കാര്‍ഡ് വാങ്ങാം. ഇവിടെയുള്ള ടിക്കറ്റ് മെഷീനുകളില്‍ നിന്നും കാര്‍ഡ് ലഭ്യമാണ്. മൊബൈല്‍ ഫോണില്‍...

സൗദിയില്‍ അരലക്ഷത്തിലേറെ പേര്‍ക്ക് രോഗമുക്തി; 1815 പുതിയ കോവിഡ് രോഗികള്‍

സൗദിയില്‍ ഇന്നലെ 1815 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 78,541 ആയി. 14 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 425 ആയി. യു.എ.ഇയില്‍ 2 പേര്‍ കൂടി മരിച്ചു. പുതിയ രോഗികള്‍ 883. ഇന്നലെ രോഗമുക്തി...

കറുത്ത വര്‍ഗ്ഗക്കാരനോട് പൊലീസിന്റെ കൊടുംക്രൂരത; ശ്വാസംമുട്ടി ദാരുണാന്ത്യം

അമേരിക്കയിലെ മിനസോട്ടയില്‍ പൊലീസുകാരന്റെ കൊടുംക്രൂരതയെ തുടര്‍ന്ന് കറുത്ത വര്‍ഗ്ഗക്കാരന് ദാരുണാന്ത്യം. കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചതാണ് മരണത്തിന് കാരണമായത്. പൊലീസ് ആളുമാറി പിടിച്ച ജോര്‍ജ് ഫ്‌ളോയിഡ് (48) ആണ് ക്രൂരകൃത്യത്തെ തുടര്‍ന്ന് മരിച്ചത്. സംഭവം വന്‍പ്രതിഷേധത്തിനു വഴിവെച്ചിരിക്കുകയാണ്. പൊലീസ് ജോര്‍ജിനെ നിലത്തിട്ടു കഴുത്തില്‍ കാല്‍മുട്ടൂന്നി നിന്നു ശ്വാസം...

നിയന്ത്രണങ്ങള്‍ക്ക് ഇളവുകളുമായി സൗദി; പള്ളികളും മാളുകളും തുറക്കുന്നു

നിലവിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ച മുന്‍കരുതലുകള്‍ പാലിച്ച് രാജ്യത്തെ പള്ളികളും വ്യാപാര സ്ഥാപനങ്ങളും മാളുകളും തുറക്കാം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം ഘട്ടംഘട്ടമായി നീക്കം ചെയ്യും. ജൂണ്‍ 20 വരെ മാത്രമാണ് ഈ ഇളവുകള്‍. അതിനു ശേഷമുള്ള...

സൗദിയില്‍ വെടിവെയ്പ്പ്; ആറു പേര്‍ മരിച്ചു

സൗദിയിലെ അസീറിലുണ്ടായ വെടിവെയ്പ്പില്‍ ആറു സ്വദേശികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അസീറിലെ അംവായില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുടുംബകലഹം മൂലമുണ്ടായ വഴക്കാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. തര്‍ക്കസ്ഥലത്ത് വേട്ടയാടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെയ്പ്പിലേക്ക് എത്തിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. വെടിവെയ്പ്പിന് ഉപയോഗിച്ച...

‘അപകടകരമായ അവസ്ഥ മറികടന്നു’; സമ്പൂര്‍ണ കര്‍ഫ്യൂ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കുവൈറ്റ്

കോവിഡിന്റെ ഏറ്റവും അപകടകരമായ അവസ്ഥ രാജ്യം മറികടന്നതായി കുവൈറ്റ് സര്‍ക്കാര്‍. അപകടഘട്ടം തരണം ചെയ്ത സാഹചര്യത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഈ മാസം മുപ്പത്തൊന്നോടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗത്തിലാണ് തീരുമാനം. അഞ്ച് ഘട്ടങ്ങളിലായാണ് രാജ്യത്ത് മഹാമാരിയുടെ സാന്നിദ്ധ്യം വിലയിരുത്തിയത്. ആദ്യത്തേത്ത്...

ജിദ്ദയില്‍ കോവിഡ് ബാധിച്ച് നാല് മലയാളി മരിച്ചു

ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് പേര്‍ കൂടി മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍...

വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം; ബഹ്റിനില്‍ നിന്ന് കേരളത്തിലേക്ക് അഞ്ചു സര്‍വീസുകള്‍

പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ബഹ്റിനില്‍ നിന്ന് കേരളത്തിലേക്ക് അഞ്ചു സര്‍വീസുകള്‍. മെയ് 26, 30, ജൂണ്‍ രണ്ടു തിയതികളില്‍ കോഴിക്കോട്ടേക്കും മെയ് 28, ജൂണ്‍ ഒന്ന് തിയതികളില്‍ കൊച്ചിയിലേക്കുമാണ് സര്‍വീസുകള്‍. കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നും പുറപ്പെടും. 26നു...