പ്രവാസികൾക്കും സഹായകം; സഹൽ ആപ്പിൽ പുതിയ സേവനങ്ങളുമായി കുവൈത്ത്

ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ സേവനങ്ങളെല്ലാം ഡിജിറ്റലാണ്. അത് ഏറെ ആയാസരഹിതവുമാണ്. ഇപ്പോഴിതാ ഓൺലൈൻ സേവങ്ങളെ ആശ്രയിക്കുന്നവർക്ക് കൂടുതൽ സന്തോഷം നൽകുന്ന റിപ്പോർട്ടുകളാണ് കുവൈത്തിൽ നിന്നും വരുന്നത്. രാജ്യത്തെ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചിരിക്കുകയാണ് കുവൈത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

കു​വൈ​ത്തി പൗ​ര​ന്‍മാ​ര്‍ക്ക് എ​ൻ​ട്രി, എ​ക്സി​റ്റ് പെ​ര്‍മി​റ്റ്‌ സേ​വ​ന​വും പ്ര​വാ​സി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത അ​റി​യാ​നു​ള്ള സേ​വ​ന​വു​മാ​ണ്‌ പു​തു​താ​യി ചേ​ര്‍ത്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് യാ​ത്ര​ക്ക് മു​മ്പേ ക​ട ബാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യും.വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ മു​ന്നൂ​റോ​ളം ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളാ​ണ് സ​ഹ​ല്‍ ആ​പ് വ​ഴി ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സ​ഹ​ൽ ആ​പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ ചേ​ര്‍ക്കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വേ​ഗ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ ഇ​ട​പാ​ടു​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യും.സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2021 സെ​പ്റ്റം​ബ​ർ 15നാ​ണ് സ​ഹ​ല്‍ ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.