പൂനെയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള മാവടി കടേപത്തർ എന്ന വിചിത്രമായ ഗ്രാമം… ഇവിടെ സൂപ്പർസ്റ്റാർ രജനീകാന്തിനെക്കുറിച്ചുള്ള വാർത്തകൾ വരുമ്പോഴെല്ലാം ആഘോഷമാണ്. രജനീകാന്തിനെപ്പോലെ ഒരു സൂപ്പർസ്റ്റാറിന് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ആരാധകർ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പൂനെയ്ക്കടുത്തുള്ള ഈ ചെറിയ ഗ്രാമത്തിലെ ആളുകൾക്ക് ആരാധന കുറച്ചു കൂടുതൽ ആഴമേറിയതാണ്. ഇവിടുത്തെ ഗ്രാമവാസികൾ അദ്ദേഹം തങ്ങളുടെ സ്വന്തമാണെന്നാണ് അവകാശപ്പെടുന്നത്.
ആരാധകർ രജനികാന്തിന്റെ ചിത്രം ശരീരത്തിൽ ടാറ്റൂ ചെയ്യുന്നതും അദ്ദേഹത്തോടുള്ള ആദരസൂചകമായി ക്ഷേത്രങ്ങൾ പണിയുന്നതും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം തന്നെ രജനീകാന്തിന്റെ പേരിൽ അറിയപ്പെടുന്നത് ഒന്ന് ചിന്തിച്ചു നോക്കു. ഇവിടുത്തെ നാട്ടുകാർക്ക് രജനീകാന്ത് അവരുടെ നാടിന്റെ പ്രിയപുത്രനാണ്. ഇവർ അദ്ദേഹത്തെ യാത്രത നാമമായ ‘ശിവാജിറാവു ഗെയ്ക്‌വാദ്’ എന്നാണ് വിളിക്കുന്നത്. മാവടി കടേപത്തറിനെ പലപ്പോഴും ‘രജനീകാന്തിന്റെ ഗ്രാമം’ എന്നാണ് വിളിക്കുന്നത്. രജനീകാന്തിന്റെ മുത്തച്ഛന് ഗ്രാമവുമായി ബന്ധമുണ്ടായിരുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്.
ഒരു നൂറ്റാണ്ട് മുമ്പ് കർണാടകയിലെ വിജയപുര താലൂക്കിലെ ബസവണ്ണ ബാഗേവാഡിയിലേക്കും പിന്നീട് ജോലി തേടി ബെംഗളൂരുവിലേക്കും കുടുംബം താമസം മാറുകയായിരുന്നു. രജനീകാന്ത് ബെംഗളൂരുവിലാണ് ജനിച്ചത്. സിനിമകളിൽ വലിയ പ്രകടനം കാഴ്ചവെച്ച ശിവാജിറാവു ഗെയ്ക്‌വാദ് മണ്ണിന്റെ മകനാണ്’ എന്നാണ് ഒരു ഗ്രാമീണൻ 2021ൽ പിടിഐയോട് പറഞ്ഞത്.
രജനീകാന്തിന്റെ വേരുകൾ ഈ ഗ്രാമത്തിലാണെന്നും അവിടെ ഇപ്പോഴും നിരവധി ഗെയ്ക്ക്‌വാദുകൾ താമസിക്കുന്നുണ്ടെന്നും ഗ്രാമീണർ പറയുന്നു. എന്നിരുന്നാലും, ഗ്രാമവാസികൾ ഇത് രജനീകാന്തിന്റെ പൂർവ്വിക സ്ഥലമായി തന്നെയാണ് കാണുന്നത്. ഈ ഗ്രാമത്തിലുള്ളവർ അദ്ദേഹവുമായി വീണ്ടും ബന്ധപ്പെടാനും അദ്ദേഹത്തെ ഗ്രാമത്തിലേക്ക് ക്ഷണിക്കാനും ശ്രമിച്ചിട്ടുണ്ട്.
‘ചെന്നൈയിൽ വെച്ച് നിരവധി ഗ്രാമവാസികൾ അദ്ദേഹത്തെ കാണാൻ ശ്രമിച്ചിരുന്നു. 2013-ൽ, സസ്വാദിൽ ഒരു മറാത്തി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഞങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചു. പക്ഷേ ഞങ്ങൾക്ക് ഒരു പ്രതികരണവും ലഭിച്ചില്ല എന്നും ഗ്രാമത്തിലെ വിജയ് കോൾട്ടെ പറയുന്നു. ഒരു ദിവസം രജനീകാന്ത് തന്റെ വേരുകൾ തേടി വരുമെന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്.
അതേസമയം, 2023-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലറിന്റെ തുടർച്ചയായ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ 2 ന്റെ ചിത്രീകരണ തിരക്കിലാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. ജയിലർ 2 പൂർത്തിയാക്കിയ ശേഷം രജനി തന്റെ അടുത്ത പ്രോജക്റ്റിലേക്ക് കടക്കും. ‘തലൈവർ 173’ എന്നാണ് ചിത്രത്തിന്റെ താത്കാലികമായി പേരിട്ടിരിക്കുന്നത്.







