തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ടിവികെ അദ്ധ്യക്ഷൻ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അഥിതിയായി എത്തിയ നടി തൃഷയാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത്. ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലേക്ക് തൃഷ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്.
വേദിയിലെത്തിയ നടി വിജയ്‌യുടെ കുടുംബാംഗങ്ങളെയും ഏറ്റവും അടുത്ത സുഹൃത്തുക്കളെയും നേരിൽ കണ്ട് ആശ്ലേഷിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. വേദിയിലെത്തിയ തൃഷയെ വാത്സല്യത്തോടെ നോക്കുന്ന വിജയുടെ അമ്മയുടെ ദൃശ്യങ്ങളും ശ്രദ്ധ നേടുകയാണ്.
അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിനെത്തിയത്. സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയിൽ വിജയ്‌ക്കൊപ്പം തൃഷ എത്തിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് അവരെ സ്വീകരിച്ചത്. വിജയ്‌യുടെ അമ്മയെ തൃഷ കെട്ടിപ്പിടിച്ച് പുഞ്ചിരിയോടെയും ഊഷ്മളതയോടെയും അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ചടങ്ങിന് തൊട്ടുമുൻപ് തന്റെ വസതിയിൽ നിന്ന് പുറപ്പെട്ട തൃഷ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയും ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്‌നാടിന് ഇതൊരു വലിയ ദിവസമാണല്ലോ എന്ന ചോദ്യത്തിന് ‘താങ്ക്യൂ, ലുക്കിങ് ഫോർവേഡ്’ എന്നാണ് നടി പറഞ്ഞത്.
Read more
മേയ് 4ന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിജയ്‌യുടെ വിജയത്തിനൊപ്പം ആരാധകർ തൃഷയുടെ പിറന്നാൾ കൂടി ആഘോഷിച്ചിരുന്നു.







