'ജിഹാദി എന്ന് ഞാൻ വിളിച്ചിട്ടില്ല; നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ​ഗൂഢാലോചന നടക്കുന്നുണ്ട് : ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം

അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്ന് നടൻ ടിനി ടോം. സ്റ്റേജ് ഷോ നടക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാമെന്നും പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള എന്തോ ഒരു ​ഗൂഢാലോചന നടക്കുന്നുണ്ട് എന്നും ടിനി ടോം പറഞ്ഞു. അൻസിബയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിനി.

‘ഇവിടുത്തെ അം​ഗങ്ങളോട് വിവരങ്ങൾ പറയുന്നു എന്നല്ലാതെ ഒരു മോശമായ മെസേജും ഞാൻ അയക്കാറില്ല. ഇതിപ്പോൾ‌ രാജിക്കത്ത് കൊടുത്തത് ഫെബ്രുവരി 21 -ാം തീയതിയാണ്. ഇപ്പോൾ‌ രാജി വെക്കരുതെന്ന് പറഞ്ഞ് ജനറൽ സെക്രട്ടറി മെയിലിന് മറുപടി അയച്ചിട്ടുണ്ട്. വ്യക്തിപരമായ തിരക്കുകൾ കാരണം ആണ് വേറൊന്നുമല്ല രാജി വയ്ക്കാൻ കാരണമെന്ന് അൻസിബ പറഞ്ഞു. ഇന്ന് മെഡിക്കൽ‌ ക്യാംപ് നടക്കുകയായിരുന്നു.

അപ്പോഴാണ് പെട്ടെന്ന് ഒരു പൊട്ടിത്തെറി പോലെ ഇത് വരുന്നത്. എനിക്കറിയില്ല. നിങ്ങൾക്കിപ്പോൾ ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല. ഇത് കൂട്ടികിഴിച്ചാൽ അറിയാൻ പറ്റും. അമ്മയുടെ പരിപാടിയിൽ ഞാൻ സജീവമാണ്. നന്നായി പ്രവർത്തിക്കുന്നവനാണ്. ഇനി ഉയർന്ന് കയറി പോകുമോ എന്നൊക്കുള്ള ചിന്തയാകാം. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള എന്തോ ഒരു ​ഗൂഢാലോചന നടക്കുന്നുണ്ട്.

Read more

ജി​ഹാദി എന്ന് വിളിച്ചതും അവിഹിത കഥ പറഞ്ഞതുമൊക്കെ വേറെ ആരോ പറഞ്ഞാണ് അറിഞ്ഞതെന്ന് അൻസിബ പറയുന്നു. അങ്ങനെ പറയാൻ പാടില്ലല്ലോ. നമുക്കൊരു നിയമസംവിധാനമുണ്ടല്ലോ. ഞാൻ എങ്ങനെ ജിഹാദി എന്നൊക്കെ വിളിക്കും. എന്റെ കൂട്ടുകാരൻമാരെല്ലാം മുസൽമാൻമാരാണ്’ ടിനി ടോം പറഞ്ഞു.