ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. രാഹുലുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെസി വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷനെയും കണ്ടതിന് ശേഷമാണ് സതീശനെത്തിയത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും. രാവിലെ 9 മണിക്കാണ് വിഡി സതീശൻ കെസി വേണുഗോപാലിനെ സന്ദർശിച്ചത്. അതിന് ശേഷം മല്ലികാർജുൻ ഖർഗയെയും സന്ദർശിച്ചു. അതിന് ശേഷമാണ് രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാണാനെത്തിയത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.


