കബഡി ചാമ്പ്യന്‍ഷിപ്പിനിടെ ഗ്യാലറി തകര്‍ന്നു വീണു; നൂറുകണക്കിന് പേര്‍ക്ക് പരിക്ക്- വീഡിയോ

തെലങ്കാനയിലെ സൂര്യാപേട്ടില്‍ നടന്ന 47-ാമത് ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. സംഭവത്തില്‍ നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കബഡി മത്സരം കാണാന്‍ ഗ്യാലറിയില്‍ തിങ്ങി നിറഞ്ഞ് അളുകളുണ്ടായിരുന്നു. ഇതിനിടെയാണ് താത്കാലികമായി...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: പി.വി സിന്ധു സെമിയില്‍

ഇന്ത്യയുടെ പി.വി സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകനെ യമഗുച്ചിയെയാണ് സിന്ധു ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്‍പിച്ചത്. സ്‌കോര്‍: 16-21, 21-16, 21-19. ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്ന വാശിയേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തിലൂടെയാണ് സിന്ധു ജയം പിടിച്ചെടുത്തത്. ആദ്യ സെറ്റില്‍...

ബി.ബി.സി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അഞ്ജു ബോബി ജോര്‍ജ്ജിന്

മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്ജിന് ബി.ബി.സി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ഇന്ത്യന്‍ കായികരംഗത്തിന് നല്‍കിയ ഐതിഹാസിക സംഭാവനകളും കായികതാരങ്ങളുടെ തലമുറകള്‍ക്ക് നല്‍കിയ പ്രചോദനവും കണക്കിലെടുത്താണ് പുരസ്‌കാരം. ലോക ചാമ്പ്യന്‍ഷിപ് നേടിയ ഒരേയൊരു ഇന്ത്യന്‍ അത്ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്. 2003ല്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍...

കാറപകടം, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന് ഗുരുതര പരിക്ക്

ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വുഡ്സിന്റെ കാലിന് ഒന്നിലധികം പരിക്കുകളുള്ളതായി അദ്ദേഹത്തിന്റെ ഏജന്റ് മാര്‍ക്ക് സ്റ്റെയ്ന്‍ബെര്‍ഗ്...

ടോക്കിയോ ഒളിമ്പിക്‌സ്: ശാരീരിക സമ്പര്‍ക്കം പാടില്ല, 150,000 കോണ്ടം വിതരണം ചെയ്യും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

കോവിഡ് മൂലം ജൂലൈയിലേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 33 പേജുള്ള നിയമ ബുക്കാണ് പുറത്തിറക്കിയത്. നിയമങ്ങള്‍ തെറ്റിച്ചാല്‍ അവരുടെ മത്സര ഇനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ആലിംഗനങ്ങളും, ഹസ്തദാനങ്ങളുമുണ്ടാവരുത്, ശാരീരിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക എന്നിങ്ങനെ നീളുന്നു നിര്‍ദ്ദേശങ്ങള്‍. ജപ്പാനിലേക്ക് എത്തുന്നതിന് 72...

‘ക്ഷമിക്കണം മറിയേടത്തിയേ…’; ഷറപ്പോവയോട് മാപ്പ്, സച്ചിന് പൊങ്കാല; സോഷ്യല്‍ മീഡിയയില്‍ വിലസി മലയാളികള്‍

2014ല്‍ വിംബിള്‍ഡണ്‍ വേദിയില്‍ വെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് താരം മരിയ ഷറപ്പോവ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് നേരിട്ട വിമര്‍ശനം ചെറുതൊന്നുമല്ല. ഇപ്പോഴിതാ ആ പൊങ്കാലയ്ക്ക് കൂട്ടമാപ്പു പറച്ചിലുമായി ഷറപ്പോവയുടെ സോഷ്യല്‍ മീഡിയയ പേജുകള്‍ കീഴടക്കിയിരിക്കുകയാണ് മലയാളികള്‍. കര്‍ഷക സമരത്തെ പിന്തുണച്ച പോപ്...

‘ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം’; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് പി.ടി ഉഷ

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് പ്രമുഖ അത്‌ലറ്റ് പി.ടി ഉഷ. പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും പുറത്തു നിന്നുള്ളവര്‍ ഇക്കാര്യങ്ങളില്‍ ഇടപെടണ്ടെന്നും ഉഷ ട്വീറ്റ് ചെയ്തു. 'ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍...

‘ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്’; വാര്‍ത്തകളോട് പ്രതികരിച്ച് അഞ്ജു ബോബി ജോര്‍ജ്

തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് അന്താരാഷ്ട്ര കായികതാരവും അത്‌ലറ്റിക് ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജ്. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പലരും വിളിച്ചു പറഞ്ഞപ്പോഴാണ് ഇത്തരം വാര്‍ത്തകളെ കുറിച്ച് അറിയുന്നതെന്നും അഞ്ജു പറഞ്ഞു. 'എന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന...

‘ഒരു വൃക്കയുമായി ജീവിച്ചാണ് ഞാന്‍ ലോകത്തിന്റെ ഉന്നതിയില്‍ എത്തിയത്’; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോര്‍ജ്

ലോക അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. ഇപ്പോഴിതാ അഞ്ജു ബോബി ജോര്‍ജ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ കായികപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു വൃക്കയുമായി ജീവിച്ചാണ് താന്‍ ലോകതലത്തില്‍ ഉന്നതിയിലെത്തിയതെന്ന് അഞ്ജു ബോബി ജോര്‍ജ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. 'വിശ്വസിച്ചാലും...

ഇസ്‌ലാമിന് എതിരെ പ്രസിഡണ്ടിന്റെ പരാമർശം; ഫ്രാൻസിന് വേണ്ടി ഇനി കളിക്കില്ലെന്ന് പോൾ പോഗ്ബ

ഇസ്‌ലാമിനെതിരെയുള്ള പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഫുട്‌ബോൾ താരം പോൾ പോ​ഗ്ബ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും രാജിവെച്ചു. പ്രവാചകൻ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോൺ വിവാദമായ പരാമർശങ്ങൾ നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് നടപടി. ലോകത്തെമ്പാടും ഇസ്ലാം പ്രതിസന്ധി നേരിടുകയാണെന്നാണ് മക്രോൺ പറഞ്ഞത്....