ഓസ്ട്രേലിയൻ ഓപ്പൺ: രണ്ടാം കിരീടം ലക്ഷ്യമിട്ട് യാനിക് സിന്നർ, ഫൈനലിൽ അലക്സാണ്ടർ സ്വരേവിനെ നേരിടും

നിലവിലെ ചാമ്പ്യൻ യാനിക് സിന്നർ മൂന്നാം സെറ്റിലെ തകർച്ചയെ മറികടന്ന് ബെൻ ഷെൽട്ടനെ 7-6 (2), 6-2, 6-2 എന്ന സ്കോറിന് തോൽപ്പിച്ച് മൂന്നാം ഗ്രാൻഡ്സ്ലാം കിരീടം തേടി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക്. ഒന്നാം റാങ്കുകാരനായ ഇറ്റലിയിൽ നിന്നുള്ള 23-കാരൻ സിന്നർ, ആദ്യ സെറ്റിൽ പിന്നിലായിരുന്നു. ഷെൽട്ടൺ 6-5 എന്ന നിലയിൽ സെർവ് ചെയ്തപ്പോൾ രണ്ടുതവണ നഷ്ടമായത് ഒരു പോയിൻ്റായിരുന്നു. എന്നാൽ സിന്നർ തുടർന്നുള്ള ടൈബ്രേക്കറിൽ ആധിപത്യം സ്ഥാപിച്ചു.

അതേസമയം വെള്ളിയാഴ്ച മെൽബണിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ 2025 സെമി ഫൈനൽ മത്സരത്തിൽ നിന്ന് പരിക്ക് കാരണം നൊവാക് ജോക്കോവിച്ച് പിന്മാറി. അദ്ദേഹം പിന്മാറിയായതിനെ തുടർന്ന് അലക്സാണ്ടർ സ്വെരേവ് ഫൈനലിൽ ഇടം ഉറപ്പിച്ചു. മുൻ ലോക ഒന്നാം നമ്പർ താരം ആദ്യ സെറ്റ് 6(5)-7(7) എന്ന സ്‌കോറിന് നഷ്ട്ടപെട്ട ശേഷം പേശിക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് പിന്മാറാൻ തീരുമാനം എടുത്തത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ടതിന് ശേഷം, ജോക്കോവിച്ച് ലോക്കർ റൂമിലേക്ക് നടക്കുമ്പോൾ സ്‌വെറേവും കാണികളും അമ്പരപ്പിലാവുകയും ആരാധകർ അദ്ദേഹത്തിനെതിരെ കൂവാനും തുടങ്ങി.