നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി. തലസ്ഥാനത്തെ 14 സീറ്റും ജയിക്കും. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് കാരണം ഇല്ല. എല്ലാവർക്കും എല്ലാം ചെയ്ത സർക്കാരാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം, കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് തീയതി പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു.
മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.







