ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസവാര്‍ത്ത; എറിക്‌സണ്‍ അപകടനില തരണം ചെയ്തു

ഫിന്‍ലന്‍ഡിനെതിരെ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്തു കുഴഞ്ഞു വീണ മധ്യനിരതാരം ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ആരോഗ്യസ്ഥിയില്‍ മികച്ച പുരോഗതി. എറിക്‌സണ്‍ ടീമിലെ സഹതാരങ്ങളുമായി സംസാരിച്ചുവെന്ന് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഡയറക്ടര്‍ പീറ്റര്‍ മോളേര്‍ സ്ഥിരീകരിച്ചു. 'മൈതാനത്തു കുഴഞ്ഞുവീണ അദ്ദേഹത്തിന് ഫീല്‍ഡില്‍ വെച്ചു തന്നെ ശുശ്രൂഷ നല്‍കിയിരുന്നു. ഭാഗ്യവശാല്‍...

കോപ്പ അമേരിക്കക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന; രണ്ട് പ്രമുഖ താരങ്ങള്‍ പുറത്ത്

കോപ്പ അമേരിക്കയ്ക്കുള്ള 28 അംഗ അര്‍ജന്റീനിയന്‍ സംഘത്തെ പ്രഖ്യാപിച്ചു. യുവാന്‍ ഫോയ്ത്ത്, സെവിയ്യ താരം ലൂക്കാസ് ഒകാമ്പോസ് എന്നിവര്‍ ടീമില്‍ ഇടംനേടിയില്ല. 1993ന് ശേഷമുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഉറച്ചാണ് മെസിയും കൂട്ടരും എത്തുന്നത്. കോപ്പ അമേരിക്കയില്‍ ചിലി, ഉറുഗ്വെ, പരാഗ്വെ, ബൊളീവിയ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് 'ബി'...

കോപ്പ അമേരിക്ക: ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു, സില്‍വ തിരിച്ചെത്തി

ഈ വരുന്ന കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. നെയ്മറിനെ നായകനാക്കി 24 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപി്ച്ചിരിക്കുന്നത്. വേള്‍ഡ് കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്ന് ഒരു മാറ്റമാണ് നിലവില്‍ ഉള്ളത്. പരിക്ക് മൂലം പുറത്തായിരുന്ന ഡിഫന്‍ഡര്‍ തിയാഗോ സില്‍വ തിരിച്ചെത്തി. പകരമായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന റോഡ്രിഗോ കയോ...

മെസിയെ മറികടന്ന് ഛേത്രി, മൂന്ന് ഗോള്‍ കൂടി നേടിയാല്‍ പെലെയെ മറികടക്കാം

അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഇന്നലെ ദോഹയില്‍ നടന്ന ലോക കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെയാണ് ഛേത്രി മെസിയെ മറികടന്നത്. ഇരട്ടഗോള്‍ നേട്ടത്തോടെ ഛേദ്രിയുടെ അന്താരാഷ്ട്ര ഗോളുകള്‍ 74 ആയി...

വിദേശ താരത്തിന് പ്രതിഫലം നല്‍കിയില്ല, ബ്ലാസ്റ്റേഴ്‌സിന് ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തി ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫാ. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ സ്ലോവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്‌നിച്ചിന്റെ പരാതിയിലാണ് ഫിഫയുടെ ഇടപെടല്‍. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പ്രതിഫലം കിട്ടാനുണ്ടെന്നാണ് പോപ്ലാറ്റ്‌നിച്ചിന്റെ പരാതി. വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കളിക്കാരെ സൈന്‍ ചെയ്യുന്നതില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിനെ ഫിഫ വിലക്കിയത്....

ഡബിളടിച്ച് ഛേത്രി, ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

2022 ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രയാണ് ഇരുഗോളും നേടിയത്. ഇന്ത്യയുടെ രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 79ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ്...

ലോക കപ്പ് യോഗ്യത മത്സരം; ഖത്തറിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ ജയിച്ചത്. 33ാം മിനിറ്റില്‍ അബ്ദുള്‍അസീസ് ഹതേമാണ് ഖത്തറിന്റെ ഗോള്‍ നേടിയത്. താരത്തിന്റെ ക്ലോസ്റേഞ്ച് ഷോട്ട് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു....

സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചു- റിപ്പോര്‍ട്ട്

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട്. ലാ ലീഗയിലെ തോല്‍വിയും ചാമ്പ്യന്‍സ് ലീഗിലെ തിരിച്ചടിക്കും പിന്നാലെയാണ് സിദാന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 2022 വരെ സിദാന് റയല്‍ മാഡ്രിഡില്‍ കരാറുണ്ട്. 2017ല്‍ ടീം മാനേജരായിരുന്നു സിദാന്‍. സിദാന് പകരക്കാരനായി മുന്‍ യുവന്റസ് പരിശീലകന്‍ അല്ലെഗ്രിയെ കൊണ്ട്...

റയല്‍, ബാഴ്സ, യുവന്റസ് ക്ലബ്ബുകള്‍ക്ക് വിലക്ക്?, യുവേഫ നീക്കം തുടങ്ങി

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് ചുക്കാന്‍ പിടിച്ച ക്ലബ്ബുകള്‍ക്കെതിരെ നിയമനടപടിക്ക് തുടക്കമിട്ട് യുവേഫ. സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ഇറ്റാലിയന്‍ ക്ലബ് യുവന്റസ് എന്നിവയ്‌ക്കെതിരേയാണ് യുവേഫ നടപടികള്‍ ആരംഭിച്ചത്. യുവേഫയുടെ അനുമതിയില്ലാതെ രഹസ്യസഖ്യമുണ്ടാക്കി എന്നതാണ് ക്ലബ്ബുകള്‍ക്കെതിരെയുള്ള കേസ്. യുവേഫ നിയമപ്രകാരം രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്താവുന്ന കുറ്റമാണിത്....

ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും കൃത്യമായി അറിയുമോ?; പിന്തുണയുമായി സി.കെ വിനീത്

ലക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെ തകര്‍ക്കുന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീതും. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദ്വീപ് നിവാസികള്‍ നേരിടേണ്ടി വരുന്ന അനീതികള്‍ക്കെതിരെ വിനീത് പ്രതികരിച്ചത്. 'ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും കൃത്യമായി അറിയുമോ? ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും...