പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 12.30ഓടെയാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ശ്രീനിവാസനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ പി ടി ഉഷ സ്ഥലത്തില്ലായിരുന്നു. സംഭവമറിഞ്ഞ പി ടി ഉഷ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് വി ശ്രീനിവാസന്‍. സംസ്‌കാരം പയ്യോളിയിലെ വീട്ടുവളപ്പില്‍ പിന്നീട് നടക്കും.