'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നുവെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. 21000 രൂപയാണ് ഡിമാൻഡ് ചെയ്തിരുന്നതെന്നും ഇപ്പോഴത്തെ വർധനവ് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തൃപ്തി ഇല്ല എന്നും ആശാ വർക്കേഴ്സ് അറിയിച്ചു.

ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ ആണെന്ന് സമ്മതിക്കേണ്ടി വന്നു. സമരം ന്യായമാണ് എന്ന് സർക്കാർ സമ്മതിച്ചു. ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ട്. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിലെ നിലപാടുകൾക്ക് മാറ്റം ഉണ്ടാകില്ല. സർക്കാരിന് എതിരെ പ്രചാരണത്തിൽ ഇറങ്ങാൻ സർക്കാർ തന്നെ നിർബന്ധിക്കുന്നതാണ് എന്നും ആശാ വർക്കേഴ്സ് അറിയിച്ചു.

സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് മാർച്ച് അടുത്ത മാസം സംഘടിപ്പിക്കുമെന്നും ആശാ വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. ആശമാർക്ക് 1000 രൂപയാണ് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർധിപ്പിച്ചു. അതേസമയം പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

Read more