'ടോക്സിക്' ടീസറിൽ യഷിനൊപ്പമുള്ള നടി ആരെന്നു തിരഞ്ഞു ആരാധകർ; ഒടുവിൽ ആളെ കണ്ടെത്തി..

കെജിഎഫ് താരം യഷിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ ന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.  സോഷ്യൽ മീഡിയയിൽ ടീസർ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അതിനിടെ ടീസറിൽ യഷിനൊപ്പം ബോൾഡ് സീനിൽ കാണുന്ന നടി ആരാണെന്നാണ് ആരാധകർ തിരഞ്ഞത്.

യുക്രേനിയൻ- അമേരിക്കൻ നടി നതാലി ബേൺ ആണ് ടീസറിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മോഡലും തിരക്കഥാകൃത്തും നിർമാതാവുമായ ഇവർ ‘ദ എക്‌സ്പാൻഡബിൾസ് 3’, ഡൗൺഹിൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. മോഡലിങ്ങിലൂടെ ഹോളിവുഡിലെത്തി ശ്രദ്ധേയ സാന്നിധ്യമായി മാറിയ ഇവർ നാലുഭാഷകൾ കൈകാര്യംചെയ്യും. മാത്രമല്ല ആയോധനകലയിലും പരിശീലനം നേടിയിട്ടുണ്ട്.

നിരവധി പ്രമുഖ ഹോളിവുഡ് ആക്ഷൻ ചിത്രങ്ങളിൽ നതാലി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദി ആക്ടേഴ്‌സ് സ്റ്റുഡിയോയിലും ദി ടെലിവിഷൻ അക്കാദമിയിലും അംഗവും അഭിനേത്രിയുമാണ്. ടീസർ റിലീസിനെക്കുറിച്ചുള്ള ഒരു പോസ്റ്റും അവർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ടിട്ടുണ്ട്. 2026 മാർച്ച് 19 ന് ടോക്സിക് തിയേറ്ററുകളിൽ എത്തും.

Read more