ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

മലയാളി പവർ എന്താണെന്ന് ലോകത്തിന് മുൻപിൽ കാണിച്ച് സാക്ഷാൽ സഞ്ജു സാംസൺ. ഒരു സൈഡിൽ നിന്ന് വിക്കറ്റുകൾ വീഴുമ്പോൾ രക്ഷകനായി അവതരിച്ചിരുന്ന വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കുന്ന വിധം പ്രകടനം നടത്തി ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.

ഇപ്പോഴിതാ തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആരാധകർക്ക് നന്ദി അറിയിക്കുകയാണ് സഞ്ജു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് രണ്ട് ചുവട് ദൂരമേയുള്ളുവെന്നും സഞ്ജു പറഞ്ഞു.

‘എന്നെ പിന്തുണച്ച, സ്‌നേഹിച്ച, പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയ ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നോടുള്ള ഈ സ്‌നേഹം കാണുകയും അനുഭവിക്കുകയും ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളും വളരെ വലിയ കാര്യമാണ്. എല്ലാവരോടും നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത്. ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് ഇനി വെറും രണ്ട് ചുവട് മാത്രമാണുള്ളത്’, സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.