'സഞ്ജുവും സൂര്യയും ആ ഇംഗ്ലണ്ട് താരത്തെ സൂക്ഷിക്കണം, അപകടകാരിയാണ് അവൻ'; മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ചയാണ് മത്സരം നടക്കുന്ന. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യയുടെ വജ്രായുധം.

ഇപ്പോഴിതാ നിർണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ വിൽ ജാക്സ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാമെന്നാണ് ​ഗവാസ്കർ പറയുന്നത്.

‘വാംഖഡെയില്‍ ടേണ്‍ ലഭിച്ചാല്‍ ജാക്‌സ് കൂടുതൽ അപകടകാരിയാകും. ഏഴാമതായാണ് ജാക്‌സ് ക്രീസിലെത്തുന്നത്. ഇത് ഇംഗ്ലണ്ടിന് വലിയ പ്ലസ് പോയിന്റാണ്. സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ അടങ്ങിയ വലം കയ്യന്മാര്‍ എങ്ങനെ ജാക്‌സിനെ നേരിടുന്നു എന്നതിലായിരിക്കും ഇന്ത്യയുടെ സാധ്യത’, ​ഗവാസ്കർ പറഞ്ഞു. സഞ്ജുവിന്റെ നിലവിലെ ഫോം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.