സൗദി ക്ലബ് അൽ നസർ ടീമുമായുളള കരാർ 2027 വരെ നീട്ടി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസർ ക്ലബ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പുതിയ കരാറില്‍ റൊണാള്‍ഡോ ഒപ്പുവെക്കുന്ന ചിത്രങ്ങളും ക്ലബ്ബ് പങ്കുവെച്ചു. ക്രിസ്റ്റ്യാനോ അൽ നസറിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ ആരാധകരുടെ ആകാംക്ഷകൾക്കും കാത്തിരിപ്പിനുമൊടുവിൽ സൗദി ക്ലബ് തന്നെ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
‘കഥ തുടരുകയാണ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2027 വരെ അല്‍ നസറില്‍ തുടരും’, അല്‍ നസര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പ്രഖ്യാപനത്തിന് ശേഷം റൊണാള്‍ഡോയും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ‘ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ‘അതേ പാഷന്‍, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം’, റൊണാള്‍ഡോ കുറിച്ചു.
അൽ-നസർ ക്ലബ്ബിൽ 2022 ഡിസംബർ മുതലാണ് ക്രിസ്റ്റ്യാനോ കളിക്കാൻ തുടങ്ങിയത്. പോർച്ചുഗീസ് സൂപ്പർതാരം സൗദി ക്ലബ്ബുമായി കരാർ ഒപ്പുവെച്ചത് ലോകമെമ്പാടുമുള്ള ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. അൽ-നസറിന് വേണ്ടി കളിച്ച ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം രണ്ട് ഗോളുകൾ നേടി, ക്ലബ്ബിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Read more
ക്രിസ്റ്റ്യാനോയുടെ കരിയറിലെ അഞ്ചാമത്തെ ക്ലബ്ബ് കൂടിയാണിത്. മുൻപ് സ്പോർട്ടിംഗ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ടീമുകൾക്കായും അദ്ദേഹം കളിച്ചു.