IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

ലോർഡ്സിൽ നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് റെക്കോർഡ് ബുക്കിൽ ഇതിഹാസത്തെ മറികടന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 34 സിക്സറുകൾ നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് അദ്ദേഹം തകർത്തു. 17 വർഷത്തെ ടെസ്റ്റ് കരിയറിൽ റിച്ചാർഡ്സ് ഇംഗ്ലണ്ടിനെതിരെ 36 ടെസ്റ്റുകൾ കളിച്ച് 34 സിക്സറുകൾ നേടി. അതേസമയം ലോർഡ്സിൽ ഈ ആഴ്ച ഇംഗ്ലണ്ടിനെതിരെ 12-ാം ടെസ്റ്റ് കളിക്കുന്ന പന്തിന് ഇപ്പോൾ 35 സിക്സറുകൾ ഉണ്ട്.

ആദ്യ ഇന്നിംഗ്സിലെ 59-ാം ഓവറിന്റെ അവസാന പന്തിൽ ബെൻ സ്റ്റോക്സിനെ സിക്സർ അടിച്ചുകൊണ്ട് അദ്ദേഹം റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്റർമാരുടെ പട്ടികയിൽ, പന്തിനും റിച്ചാർഡ്സിനും തൊട്ടുപിന്നാലെ ന്യൂസിലൻഡിന്റെ ടിം സൗത്തിയും ഇന്ത്യയുടെ യശസ്വി ജയ്‌സ്വാളും ശുഭ്‌മാൻ ഗില്ലും ഉണ്ട്.

Most sixes hit in Tests against England

35 – Rishabh Pant (India)
34 – Viv Richards (West Indies)
30 – Tim Southee (New Zealand)
27 – Yashasvi Jaiswal (India)
26 – Shubman Gill (India)

Image

എന്നാൽ, ഈ റോക്കോഡ് നേട്ടം താരത്തിന് ഒരു സെഞ്ച്വറി പ്രകടനത്തിലൂടെ ആവസാനിപ്പിക്കാനായില്ല. 11 ബോളിൽ 74 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന താരം റണ്ണൗട്ടായി പുറത്തായി. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുമ്പാണ് താരത്തിന്റെ പുറത്താകൽ. ഇന്ത്യ നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 248 റൺസെന്ന നിലയിലാണ്. ആതിഥേയരേക്കാൾ 139 റൺസ് പിന്നാലാണ് നിലവിൽ ഇന്ത്യ. 98 റൺസുമായി കെ.എൽ രാഹുൽ ക്രീസിലുണ്ട്.