കിടിലന്‍ എംബാപ്പെ; മെസിയുടെ റെക്കോഡ് മറികടന്നു

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ റെക്കോഡ് മറികടന്ന് പി.എസ്.ജിയുടെ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് മെസിയെ മറികടന്ന് എംബാപ്പെ സ്വന്തം പേരിലാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഇരുപത് ഗോളെന്ന നാഴികക്കല്ല് പിന്നിടുമ്പോള്‍...

‘മൂന്ന് മത്സരമല്ലേ കഴിഞ്ഞിട്ടുള്ളൂ, സീസണ്‍ കഴിഞ്ഞിട്ട് ടീമിനെ വിലയിരുത്തൂ’; ബ്ലാസ്‌റ്റേഴ്‌സ് കോച്ച് കിബു വികുന

ഐ.എസ്.എല്‍ പുതിയ സീസണില്‍ ഇതുവരെ വിജയം കണ്ടെത്താനാകാത്ത കേരള ബ്ലാസ്റ്റേഴ്‌സില്‍ പ്രതീക്ഷ നഷ്ടപ്പെടേണ്ട കാര്യമില്ലെന്ന് ടീം കോച്ച് കിബു വികുന. മൂന്ന് മത്സരങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നും ടീം മെച്ചപ്പെടുമെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്നും വികുന പറഞ്ഞു. 'മൂന്ന് മാച്ച് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സീസണ്‍ കഴിഞ്ഞിട്ട് നിങ്ങള്‍ ടീമിനെ വിലയിരുത്തൂ....

മറഡോണയുടെ മരണം ഡോക്ടര്‍ക്ക് പറ്റിയ പിഴവ്; ആരോപണവുമായി കുടുംബം

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം. ഡോക്ടറുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും അരോപിച്ചു. മറഡോണയ്ക്ക് ശരിയായ വിധത്തില്‍ ചികിത്സയും മരുന്നും ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ആരോപിച്ചു. ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച അര്‍ജന്റീന നിയമ വകുപ്പ് മറഡോണയെ ചികില്‍സിച്ച...

നോര്‍ത്ത് ഈസ്റ്റ് തുനിഞ്ഞിറങ്ങി; ബ്ലാസ്റ്റേഴ്സിന് സമനിലപ്പൂട്ട്

ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയില്‍. പന്തടക്കത്തിലും ആക്രമണത്തിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരംത്തില്‍ ഇരുടീമുകളും ഈ രണ്ടു ഗോള്‍ വീതം നേടി. ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച (5), ഗാരി ഹൂപ്പര്‍ (46) എന്നിവരാണു ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ക്വെസി അപിയ (51)...

മറഡോണയുടെ നിര്യാണം; കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരള കായിക ലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. 'ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ കടുത്ത...

ഇരുകൈയിലും വാച്ച് കെട്ടിയിരുന്ന മറഡോണ; അതിന് പിന്നിലെ കാരണം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ ഒന്നടങ്കം അനുശോചിക്കുകയാണ് ലോകം. ഈ വേളയില്‍ അദ്ദേഹത്തിന്റെ പഴയ കാലവും രീതികളും ചിത്രങ്ങളും വീണ്ടും ചര്‍ച്ചയാവുകയും, വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുകയാണ്. അത്തരത്തില്‍ അദ്ദേഹത്തിന്റെ പ്രത്യേകതയായ എടുത്തു പറയാവുന്ന ഒന്നാണ് രണ്ട് കൈയിലും വാച്ച് കെട്ടിയിരുന്ന മറഡോണയുടെ ശീലം. ചുമ്മാ...

‘ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു’; മറഡോണയെ അനുസ്മരിച്ച് മലയാള സിനിമാലോകം

അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാലോകം. 'ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു... പ്രിയ ഡീഗോ... വിട!' എന്നായിരുന്നു നടി മഞ്ജു വാര്യരുടെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍. 'ഡീഗോ മറഡോണ. ഒരു യഥാര്‍ത്ഥ ഐക്കണ്‍, കളിയുടെ ഇതിഹാസം, വിട' എന്നാണ് മമ്മൂട്ടി കുറിച്ചത്. മറഡോണയുടെ മാന്ത്രികത...

‘കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടല്‍’; മറഡോണയെ കുറിച്ച് ഐ.എം വിജയന്‍

കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് തനിക്ക് മറഡോണയുടെ മരണവാര്‍ത്ത കേട്ടപ്പോഴും തോന്നിയതെന്ന് ഐ.എം വിജയന്‍. ഒരു അര്‍ജന്റീന ഫാന്‍ അല്ലാതിരുന്ന താന്‍ അര്‍ജന്റീനയുടെ ആരാധകനായി മാറിയത് 1986- ലെ മറഡോണയുടെ കളി കണ്ടിട്ടാണെന്നും ഇപ്പോഴും അര്‍ജന്റീന ഫാനായി തുടരുന്നതിന് കാരണവും മറഡോണ തന്നെയാണെന്നും വിജയന്‍...

‘ഒരുനാള്‍ നമുക്ക് ആകാശത്ത് ഒരുമിച്ച് പന്ത് തട്ടാം’; വൈകാരിക കുറിപ്പുമായി പെലെ

ഡീഗോ മറഡോണയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാമെന്ന് പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'ദുഃഖകരമായ വാര്‍ത്ത. എനിക്ക് എന്റെ സുഹൃത്തിനെ നഷ്ടമായി, ലോകത്തിന് ഇതിഹാസത്തേയും. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ഈ വിടവാങ്ങല്‍ താങ്ങാനുള്ള ശക്തി നല്‍കട്ടേ. ഒരു...

‘സമാനതകളില്ലാത്ത മാന്ത്രികന്‍, ഫുട്‌ബോള്‍ ലോകത്തിന് ഇത് ദുഃഖദിനം’

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറണോഡയുടെ വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ലോകം. മറഡോണയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രംഗത്ത് വന്നു. അര്‍ജന്റീനക്കും ഫുട്ബാളിനും ഇത് ദുഃഖത്തിന്റെ ദിനമാണെന്ന് മെസി പറഞ്ഞു. 'അര്‍ജന്റീനയ്ക്കും ഫുട്ബോള്‍ ലോകത്തിനും വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസമാണ്....