Kalyan Jewellers Ad

നടന്‍ വീഴാതിരിക്കാന്‍ ബോഡി ഗാര്‍ഡിന്റെ കരുതല്‍, ആരാധക ഹൃദയം കീഴടക്കി വീഡിയോ

ആരാധകരുടെ പ്രിയ താരമാണ് രണ്‍ബീര്‍ കപൂര്‍. ഇന്നലെയുണ്ടായ ജന്മദിനാഘോഷങ്ങളുടെ വീഡിയോയാണ് സൈബറിടങ്ങളില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. രണ്‍ബീര്‍ വീഴാതിരിക്കാന്‍ ബോഡിഗാര്‍ഡ് സംരക്ഷിക്കുന്നതിന്റെ വീഡിയോയാണ്  ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്‍ബീറിന് ജന്മദിനാശംസകള്‍ നേരാനായി ഒരുപാട് ആരാധകരാണ് വീടിന് മുന്നിലെത്തിയത്. ഇതോടെ താരം സെക്യൂരിറ്റി റൂമിന് മുകളിലേക്ക് കയറി. ആരാധകരുടെ ആശംസകളും സമ്മാനങ്ങളും...

സുഹൃത്തായത് കൊണ്ട് പറയുന്നതല്ല, ഗാനഗന്ധര്‍വ്വന്‍ ഒരു ക്ലീന്‍ ഫാമിലി ചിത്രം: പ്രദോഷ് മോഹന്‍

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പിഷാരടിയുടെ സുഹൃത്തും നടനുമായ പ്രദോഷ് മോഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. രമേഷ് പിഷാരടി എന്ന സുഹൃത്തിന്റെ സിനിമ എന്നുള്ളത് കൊണ്ട് മാത്രം അല്ല കേട്ടോ. മമ്മൂട്ടി എന്ന കുടുംബപ്രേക്ഷകരുടെ തമ്പുരാന്‍ അടുത്തകാലത്ത്...

വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രചോദിപ്പിക്കണം: കങ്കണ റണാവത്ത്

വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രചോദിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നവര്‍. ആദ്യ പ്രണയത്തെ കുറിച്ചും പ്രണയ പരാജയത്തെ കുറിച്ചു കങ്കണ ചര്‍ച്ചയില്‍ മനസു തുറന്നു. 'ഒരോരുത്തരുടെയും ജീവിതത്തിലും പ്രധാനപ്പെട്ട ഒന്നാണ് ലൈംഗീകത. നിങ്ങള്‍ക്ക് ലൈംഗികത ആവശ്യമുള്ളപ്പോള്‍, അത്...

ദുഖിതരായ ആളുകളാണ് എന്റെ ലൈംഗികതയിലും ഫാഷന്‍ ചോയ്‌സുകളിലും സ്വജനപക്ഷപാതം ആരോപിക്കുന്നത്: കരണ്‍ ജോഹര്‍

ബോളിവുഡിലെ ''സ്വജനപക്ഷപാതത്തിന്റെ പതാക വാഹകന്‍'' ആണ് താനെന്ന് വിശ്വസിക്കുന്നവര്‍ക്കെതിരെ നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. കൂടാതെ 'ദോസ്താന 2'വില്‍ നായകനായി ലക്ഷ്യ എന്ന പുതുമുഖ താരത്തെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് വ്യക്തിപരമായോ ചലച്ചിത്രപരമായോ അല്ലെന്ന് കരണ്‍ ജോഹര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. ''ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പതാകവാഹകനാണ് താനെന്നത് ശരിയല്ല. അങ്ങനെ...

മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടില്ല, സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു: കെ.പി.എ.എസി ലളിത

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ജിഹി ജോജു ടീം ഒരുക്കിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി എത്തിയത് കെ.പി.എ.എസി ലളിതയായിരുന്നു. ചിത്രം മുപ്പതാം ദിവസത്തിലേക്ക് കടന്നപ്പോള്‍ അതിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കെ.പി.എ.എസി ലളിതയ്ക്ക്...

ഒരു ഷോട്ടെങ്കില്‍ ഒന്ന്, ഇതുപോലെ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍, ഞാന്‍ എന്റെ തന്നെ നെഞ്ചത്തടിച്ചു പോകുന്നു: ചിരഞ്ജീവിയ്ക്ക് മുന്നില്‍ പൃഥ്വിരാജ്

ചിരഞ്ജീവിയ്ക്ക് മുന്നില്‍ പശ്ചാത്തപിച്ച് പൃഥ്വിരാജ്. 'സെയ്റ നരസിംഹറെഡ്ഡി'യുടെ പ്രൊമോഷന്‍ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു രാജു ഇക്കാര്യം തുറന്നു പറഞ്ഞത്. കൊച്ചിയിലെ ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ ചിരഞ്ജീവിയും പങ്കെടുത്തിരുന്നു. സൈറയിലേക്ക് അഭിനയിക്കാന്‍ ചിരഞ്ജീവി തന്നെ ക്ഷണിച്ചതാണെന്നും എന്നാല്‍ മറ്റു സിനിമകള്‍ കാരണം അതിന് കഴിയാതെ പോയതാണെന്ന് പൃഥ്വി...

ധനുഷിന്റെ നായികയായി രജിഷ വിജയന്‍ തമിഴിലേക്ക്?

'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് രജിഷ വിജയന്‍. തുടര്‍ന്നും രജിഷയുടെ വ്യത്യസ്തവും ശക്തവുമായ വേഷങ്ങള്‍ പ്രേക്ഷകര്‍ കണ്ടു. ജൂണും അടുത്തിടെ പുറത്തിറങ്ങിയ ഫൈനല്‍സും ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ രജിഷ തമിഴിലും അരങ്ങേറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാരി...

ഇപ്പോള്‍ തന്നെ 400 ഷൂസ് ഉണ്ട്, എനിക്കിനിയും അയക്കല്ലേ പ്ലീസ്: ആരാധകരോട് സൊനാക്ഷി

ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ദയവായി തനിക്കിനി ഷൂസ് അയക്കല്ലേന്നാണ് സൊനാക്ഷി ആരാധകരോട് അഭ്യര്‍ഥിക്കുന്നത്. നാല് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളാണ് സൊനാക്ഷി പങ്കുവച്ചിരിക്കുന്നത്. ''ദയവായി എനിക്ക് ഷൂസ് അയക്കുന്നത് നിര്‍ത്തണം.., എനിക്ക് കുറേയുണ്ട്. ഏകദേശം 400 ഷൂസ് ഉണ്ട്.., ഇനി കൂടുതല്‍...

ഭീകരരോട് എന്തിനിത്ര കരുണ, ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു; നീരജ് മാധവിന്റെ ‘ദ ഫാമിലി മാനി’ന് എതിരേ ആര്‍എസ്എസ്

നീരജ് മാധവവിന്റെ വെബ് സീരീസ് ദ ഫാമിലി മാനെതിരേ ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ. ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്. ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഭീകരവാദം ഉണ്ടായതെന്ന് സിരീസ് സൂചിപ്പിക്കുന്നു. കലാപത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടയാള്‍ ഭീകരവാദിയാകുന്നത് സീരീസിലുണ്ട്. അതേസമയം 300 ലധികം ഹിന്ദുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയാരും...

മഞ്ജു പത്രോസിന്റെ ചിത്രം അശ്ലീലച്ചുവയോടെ പ്രചരിപ്പിച്ചു; നടിയുടെ പരാതിയില്‍ നടപടി

മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയില്‍ കൂടി എത്തുകയും തുടര്‍ന്ന് മറിമായം സീരിയലില്‍ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയില്‍ എത്തുകയും ചെയ്ത നടിയാണ് മഞ്ജു പത്രോസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ജുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പലരും ദുരുപയോഗം ചെയ്തത് വാര്‍ത്തയായിരുന്നു. ചിത്രങ്ങള്‍ ഉപയോഗിച്ച് മോശം പദപ്രയോഗങ്ങളും മറ്റും...
Mariyam vannu Vilakoothi Movie
My Santa Movie