ദിയ കൃഷ്ണയുടേതായി പുറത്തിറങ്ങിയ ഡെലിവറി വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അമ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോയ്ക്ക് യൂടുബിൽ ലഭിച്ചത്. ദിയക്കൊപ്പം തന്നെ മറ്റ് കുടുംബാംഗങ്ങളുടെ വ്ളോഗുകളും ആളുകൾ ഏറ്റെടുക്കാറുണ്ട്. ഡെലിവറി വീഡിയോ വൈറലായതിന് പിന്നാലെ ദിയയുടേതായി പുറത്തിറങ്ങിയ പുതിയ വ്ളോഗും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
തന്റെ മകൻ നിയോമിനെ, പ്രസവിച്ച അമ്മയെ പോലെയാണ് ചേച്ചി അഹാന നോക്കുന്നതെന്നാണ് പുതിയ വീഡിയോയിൽ ദിയ കൃഷ്ണ പറയുന്നത്. കുഞ്ഞ് എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ എനിക്ക് കിട്ടത്തില്ലെന്ന് അഹാനയെ കുറിച്ച് വീഡിയോയിൽ ദിയ പറയുന്നു. “കുഞ്ഞ് എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ എനിക്ക് കിട്ടാറില്ല. അമ്മുവിന്റെ (അഹാന) കയ്യിലായിരിക്കും. 24 മണിക്കൂറും കുഞ്ഞിനൊപ്പമാണ്. ഒന്ന് എഴുന്നേറ്റു പോകുവോ മാഡം എന്നൊക്കെ പറഞ്ഞ് എഴുന്നേൽപിച്ച് വിടണം. എങ്കിലേ പോകൂ.
Read more
അതുവരെ പ്രസവിച്ചിട്ട അമ്മയെപ്പോലെ കൂടെക്കിടക്കും. വീഡിയോസും ഫോട്ടോസുമൊക്കെ എടുക്കും. എനിക്കിവന്റെ മണം ഭയങ്കര ഇഷ്ടമാ, ഞാൻ മാറത്തില്ല എന്നൊക്കെ പറയും”, പുതിയ വ്ളോഗിൽ ദിയ കൃഷ്ണ പറഞ്ഞു. ഭർത്താവ് അശ്വിന്റെ കുടുംബാംഗങ്ങളെയും ദിയയുടെ പുതിയ വീഡിയോയിൽ കാണാം.