സി എന്‍ മോഹനനെതിരെ മാത്യു കുഴല്‍നാടന്റെ വക്കീല്‍ നോട്ടീസ്

സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് എതിരെ മാത്യു കുഴല്‍നാടന്റെ നിയമസ്ഥാപനമായ കെ എം എന്‍ പി വക്കീല്‍ നോട്ടീസയച്ചു. സ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം, ഏഴു ദിവസത്തിനുള്ളില്‍ രണ്ടരകോടി രൂപ നഷ്ടമായി നല്‍കണം എന്നിവയാണ് വക്കീല്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

വാര്‍ത്താ സമ്മേളനം വിളിച്ച് മാത്യു കുഴല്‍നാടനും അദ്ദേഹത്തിന്റെ നിയമസ്ഥാപനത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് വാര്‍ത്തസമ്മേളനത്തില്‍ സി പി എം ജില്ലാ സെക്രട്ടറി ഉന്നയിച്ചത്. മാത്യുവിന്റെ കെ എം എന്‍ പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നവെന്ന ആരോപണം സി പി എം ജില്ലാ സെക്രട്ടറി ഉന്നയിച്ചിരുന്നു

ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലങ്കില്‍ ദില്ലി കോടതിയില്‍ അപകീര്‍ത്തികേസ് നല്‍കുമെന്നും നോട്ടീസിലുണ്ട്.