വിജയ്‌യുടെ ‘ജനനായകൻ’ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ചെത്തിയ വീഡിയോയ്ക്ക് ‘ഫസ്റ്റ് റോർ’ എന്നാണ് ടാഗ് നൽകിയിരിക്കുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്.
കയ്യിൽ വാൾ പിടിച്ചു എതിരാളികൾക്കുനേരെ നടക്കുന്ന താരത്തെയാണ് വിഡിയോയിൽ കാണാനാവുക. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
Read more
ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരും ചിത്രത്തിലെ പ്രധാന റോളുകളിൽ എത്തുന്നുണ്ട്.
ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും.