ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

ഡാറ്റ ചോര്‍ച്ചയില്‍ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം ബി രാജേഷ്. സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നത് ഗുഡ് ഗവര്‍ണന്‍സിന്റെ ഭാഗമാണ് അതാണ് കോടതിയും ഇന്ന് നിരീക്ഷിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം കോടതിയില്‍ പോയതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും അതിനാൽ തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കുടില രാഷ്ട്രീയ ലക്ഷ്യവുമായി എടുത്തു ചാടുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊരു വിധി വാങ്ങി തന്നതില്‍ പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്നും എം. ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി എ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്നാണ് ഹൈക്കോടതി ഇന്ന് നിരീക്ഷിച്ചത്.