നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ലേഖനം. ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് മോദിയെ പ്രശംസിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള ലേഖനത്തിലാണ് നരേന്ദ്ര മോദിയെ തരൂര്‍ പുകഴ്ത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് തരൂരിന്റെ ലേഖനം പങ്കുവെച്ചിട്ടുണ്ട്.

പിഎംഒ ഇന്ത്യയുടെ ഔദ്യോഗിക പേജിലാണ് ലേഖനം പങ്കുവെച്ചത്. ലേഖനത്തില്‍ മോദിയുടെ നയതന്ത്ര തലത്തിലെ മികവിനെ തരൂര്‍ പ്രശംസിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യയുടെ പ്രതിനിധികള്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന് എത്രത്തോളം അഭികാമ്യമായെന്നു പറയുന്നതാണ് ശശി തരൂരിന്റെ ലേഖനം.

വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി നരേന്ദ്ര മോദിയുടെ ബന്ധം, പ്രധാന മന്ത്രിയുടെ ഊര്‍ജസ്വലതയും ചലനാത്മകതയും രാജ്യത്തിന് എത്രത്തോളം മുതല്‍ക്കൂട്ടാണ് എന്നതടക്കമുള്ള പുകഴ്ത്തലുകളാണ് ലേഖനത്തിലുള്ളത്.