ഗുരുവായൂരപ്പന് 'കാണിക്ക'യായി ഭണ്ഡാരത്തിലിട്ടത് വെടിയുണ്ട

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തില്‍ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത്. ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും ജീവനക്കാര്‍ തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട ശ്രദ്ധയില്‍ പെട്ടത്.

വിവരം ദേവസ്വം അധികൃതര്‍ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിനെ അറിയിച്ചു. വെടിയുണ്ട കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 9 എംഎം പിസ്റ്റളില്‍ ഉപയോഗിക്കുന്ന ഉണ്ടയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.