തന്റെ വിവാഹത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തയ്ക്ക് ശേഷം ഇന്റര്‍വ്യൂ കൊടുക്കാറില്ലെന്നും, കോളുകള്‍ എടുക്കാറില്ലെന്നും അദിതി രവി. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഇന്റര്‍വ്യൂവില്‍ അടുത്ത വിശേഷം എന്താണെന്ന് ചോദിച്ചപ്പോള്‍ എന്റെ ചേട്ടന്റെ കല്യാണമാണ് അടുത്ത വിശേഷമായിട്ടുള്ളത് എന്നാണ് പറഞ്ഞത്. പക്ഷേ വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ വിവാഹിതയാകുന്നു എന്നായിരുന്നു. എന്നാല്‍ മുഴുവന്‍ വായിച്ച് നോക്കുമ്പോള്‍ ചേട്ടന്റെ കല്യാണത്തെ കുറിച്ചുള്ള വിവരണം തന്നെയാണ് കൊടുത്തിരിക്കുന്നത്. അദിതി രവി പറഞ്ഞു.
അതേസമയം, സുരാജ് വെഞ്ഞാറമൂട് നായക വേഷത്തിലെത്തുന്ന പത്താം വളവ് എന്ന ചിത്രത്തില്‍ അദിതി രവിയാണ് നായിക. എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ. യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സ്വാസിക, സുധീര്‍ കരമന, നിസ്താര്‍ അഹമ്മദ്, അജ്മല്‍ അമീര്‍ എന്നിവരും പത്താം വളവില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 13 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
Read more
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ’12ത്ത് മാന്‍’ എന്ന സിനിമയിലും അദിതി രവി അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ നായര്‍, അനു സിത്താര, ലിയോണ ലിഷോയി, പ്രിയങ്ക നായര്‍, തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്. കെ. ആര്‍. കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മെയ് 20ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.