പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

പ്രായമൊരിക്കലും വിഎസിന്റെ പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദനെന്നും വിഡി സതീശന്‍ പറഞ്ഞു. സാധാരണ കമ്യൂണിസ്റ്റ് രീതികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു വിഎസെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വിഎസ് നല്‍കി. വിഎസ് സര്‍ക്കാറിനെതിരെ താന്‍ ഉയര്‍ത്തിയ നിരവധി വിഷയങ്ങള്‍ അദ്ദേഹം പരിശോധിച്ച് പരിഹാരം കണ്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് വിഎസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

Read more

ഇന്നത്തെ പല വിഷയങ്ങള്‍ കാണുമ്പോഴും വിഎസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.