തന്റെ അടുത്ത പ്രോജക്ട് പ്രഖ്യാപിച്ച് മോഹൻലാൽ. നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓസ്റ്റിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്‌ഐയുടെ വേഷത്തിലാകും ചിത്രത്തിൽ മോഹൻലാൽ എത്തുക എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.
L365 എന്നാണ് സിനിമയ്ക്കു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. കോമഡി ത്രില്ലർ ഗണത്തില്‍പെടുന്ന എന്റർടെയ്നറായിരിക്കും ചിത്രം. സിനിമയുടെ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രീകരണം ഈ വർഷം ആരംഭിക്കും.
‘ഇഷ്ക്’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. ആഷിഖ് ഉസ്മാൻ ആണ് നിർമാണം. വിജയ് സൂപ്പർ പൗർണമി, തല്ലുമാല, അർജന്റീന ഫാൻസ് തുടങ്ങിയ സിനിമകളിൽ അഭിനേതാവായി തിളങ്ങിയ താരമാണ് നടൻ ഓസ്റ്റിൻ ഡാൻ.







