എൽസിയു പൂർണമാകണമെങ്കിൽ ദളപതി വിജയ്‍യുടെ സാന്നിദ്ധ്യം ഉണ്ടായേ തീരുവെന്ന് തുറന്നുപറഞ്ഞ് സംവിധായകൻ ലോകേഷ് കനകരാജ്. ഒരു സിനിമയുടെ പ്രമോഷൻ വേദിയിലാണ് ലോകേഷ് മനസുതുറന്നത്. വിജയ്-ലോകേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലിയോ തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. ലോകേഷിന്റെ മുൻചിത്രങ്ങളിലെ ചില കഥാപാത്രങ്ങൾ ലിയോയിലും എത്തിയിരുന്നു. സിനിമ ഇറങ്ങുന്നതിന് മുൻപ് ലിയോ എൽസിയുവിന്റെ ഭാഗമാണെന്ന് ലോകേഷ് തുറന്നുപറയുകയും ചെയ്തിരുന്നു. ലിയോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സുചനകളും ലോകേഷ് നൽകിയിരുന്നു.
എന്നാൽ സിനിമകൾ കുറച്ച് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയത് അദ്ദേഹത്തെ വച്ച് സിനിമകൾ എടുക്കാൻ ആഗ്രഹിച്ച ലോകേഷ് ഉൾപ്പെടെയുളള സംവിധായകർക്കെല്ലാം തിരിച്ചടിയായി. ഈ സമയത്താണ് വിജയ് സാറില്ലെങ്കിൽ എൽസിയു പൂർണമാകില്ലെന്ന് ലോകേഷ് പറഞ്ഞത്. വിജയ് സാറില്ലെങ്കിൽ എൽസിയു പൂർണമാകില്ല. അദ്ദേഹം ഇനി ചെയ്യുമോയെന്ന് അറിയില്ല. കാരണം ഇപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമില്ലെങ്കിൽ എൽസിയു ഒരിക്കലും പൂർണമാകില്ല. ലിയോ 2 വിജയ് സാറിനെ വച്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
Read more
അതേസമയം കൂലിയാണ് ലോകേഷ് കനകരാജിന്റെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ സിനിമ പ്രദർശനത്തിന് എത്തുക. കൂലിയുടെ ട്രെയിലർ ഓഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങും. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ കൂലിയിൽ നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.









