സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണാണ്. 5 ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസാണ് താരം നേടിയത്. കൂടാതെ നിർണായകമായ മൂന്നു മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് സഞ്ജുവായിരുന്നു.

ഇപ്പോഴിതാ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ നായകൻ സുനിൽ ഗവാസ്കർ. സഞ്ജുവിന്റെ ഷോട്ടുകൾ ഇതിഹാസതാരങ്ങളായ വിവിയൻ റിച്ചാർഡ്‌സിനെയും മഹേള ജയവർധനയെയും ഓർമിപ്പിക്കുന്നതാണെന്ന് ഗവാസ്‌കർ ചൂണ്ടിക്കാട്ടി.

‘മുൻപത്തെ മത്സരങ്ങളിൽ ആർച്ചർക്ക് മുന്നിൽ പതറിയ സഞ്ജു, ഇത്തവണ മികച്ച രീതിയിലാണ് ബാറ്റുവീശിയത്. ആർച്ചർക്കെതിരെ മാത്രം വെറും 14 പന്തിൽ നിന്ന് 38 റൺസാണ് അടിച്ചെടുത്തത്. ഇതിലെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിച്ചപ്പോൾ, ബാറ്റിങ്ങിലെ ക്ലാസിക് ശൈലി ശ്രീലങ്കൻ താരം മഹേള ജയവർധനെയെയും ഓർമിപ്പിച്ചു’ സുനിൽ ഗവാസ്കർ.