ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മത്സരത്തിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണാണ്. 5 ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസാണ് താരം നേടിയത്. കൂടാതെ നിർണായകമായ മൂന്നു മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് സഞ്ജുവായിരുന്നു. ഇപ്പോഴിതാ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ പാക് താരം ഷാഹിദ് അഫ്രീദി.
‘ഇന്ത്യ ഈ കിരീടം അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മികച്ച ടീം കോമ്പിനേഷനാണ് അവരുടേത്. അവരുടെ ബെഞ്ച് സ്ട്രംഗ്ത് വളരെ വലുതാണ്. പുറത്തിരിക്കുന്ന താരങ്ങള്‍ പോലും പ്ലെയിങ് ഇലവനിലുള്ളവരെപ്പോലെ തന്നെ മികച്ചവരാണ്’
Read more
‘സഞ്ജു അസാധാരണ പ്രകടനമാണ് കാഴ്ചവെച്ചത്. ലഭിച്ച അവസരങ്ങള്‍ അദ്ദേഹം വിനിയോഗിച്ചു. ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും പക്വതയാര്‍ന്ന ബാറ്റിംഗും എടുത്തു പറയേണ്ടതാണ്.’ അഫ്രീദി പറഞ്ഞു.







