'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിൽ സിനിമാ മേഖലക്കായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയ മുഖ്യമന്ത്രിയെയും സാംസ്‌കാരിക മന്ത്രിയെയും അഭിനന്ദിച്ച് നടൻ മോഹൻലാൽ. കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുമെന്നും മോഹൻലാൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്
==================
പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി

Read more

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിൽ സിനിമാ മേഖലക്കായി വമ്പൻ പ്രഖ്യാപനങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര രംഗത്തിന്റെ സമഗ്രമായ വികസനവും ആധുനികവൽക്കരണവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് വമ്പൻ പദ്ധതികളാണ്. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫിലിം സിറ്റി സ്ഥാപിക്കുമെന്നും സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും ബജറ്റിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിരവധി താരങ്ങളാണ് ഇതിനെ സ്വാഗതം ചെയ്‌തുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുള്ളത്.