സുരക്ഷിതമായ നിക്ഷേപത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിനുള്ള അവസരവുമായി ICL ഫിൻകോർപ്പിന്റെ പുതിയ സെക്യൂർഡ് റെഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചർ (NCD) ഇഷ്യൂ ജൂലൈ 31-ന് ആരംഭിക്കുന്നു. മുൻ എൻസിഡി ഇഷ്യൂകളെ പിന്തുണച്ചതിനും, അവയെല്ലാം വിജയകരമായി ഓവർസബ്സ്ക്രൈബിങ് വരെ എത്തിച്ചതിനും, അതിനു പിന്നിലെ കാരണക്കാരായ നിക്ഷേപകരോട് ICL ഫിൻകോർപ്പ് അതിയായ നന്ദി പറയുന്നു. ഉപഭോക്താക്കൾ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ ICL ഫിൻകോർപ്പ് വലിയ ബഹുമതിയും പ്രചോദനമായും കാണുന്നു. ഈ നിരന്തര പിന്തുണ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ചതും, മാറുന്ന കാലഘട്ടത്തിനനുസൃതമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനും ICL ഫിൻകോർപ്പിന് കരുത്ത് പകരുന്നു.
CRISIL BBB- /STABLE റേറ്റിംഗുള്ള ഈ NCD ഇഷ്യൂ 2025 ഓഗസ്റ്റ് 13 വരെ ലഭ്യമായിരിക്കും. ഒരു NCD-ക്ക് 1000 രൂപയാണ് മുഖവില. 10 സ്കീമുകളിലായി 10 ഓപ്ഷനുകളോടുകൂടിയ (10 ISIN-കൾ) ഈ ഇഷ്യൂവിൽ 10.50% മുതൽ 12.00% വരെയാണ് പലിശ നിരക്ക്. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയാണ്; ഇതിലൂടെ ഈ അവസരം കൂടുതൽ നിക്ഷേപകരിലേക്ക് എത്തുന്നു. സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുക എന്നതാണ് ICL ഫിൻകോർപിന്റെ സുപ്രധാനലക്ഷ്യം. ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും അവർക്കായി ഉപയോഗിക്കുവാനുമാണ് ICL ഫിൻകോർപ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ വളർച്ചയിൽ പങ്കുചേർന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാൻ ICL ഫിൻകോർപ് നിക്ഷേപകരെ ക്ഷണിക്കുന്നു.
CMD അഡ്വ. കെ. ജി. അനിൽകുമാറിന്റെ മാർഗ്ഗദർശനത്തിലൂടെ വിജയകരമായി പ്രവർത്തിച്ച് മുന്നേറിയ ICL ഫിൻകോർപ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയ മികച്ച പലിശ നിരക്കുകളും അതിവേഗ ലോണുകളും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ICL ഫിൻകോർപ്പിന്, കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ എന്നീ 9 സംസ്ഥാനങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. കൂടാതെ തമിഴ്‌നാട്ടിൽ 92 വർഷത്തിലേറെ സേവനമുള്ള BSE-ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെന്റ്‌സിനെ ICL ഫിൻകോർപ്പ് ഏറ്റെടുത്തു. കൂടാതെ കൊൽക്കത്ത ആസ്ഥാനമായുള്ള ലനസേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡിനെയും ഏറ്റെടുത്തിരിക്കുന്നു. 1995-ൽ സ്ഥാപിതമായ ഈ NBFC, വിശ്വാസം, സുതാര്യത, ഉപഭോക്തൃ കേന്ദ്രീകൃത സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ പാരമ്പര്യത്തിന് പേരുകേട്ടതാണ്.
Read more
ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്മെൻറ്സ്, ബിസിനസ്സ് ലോൺ, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL ഫിൻകോർപ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാറിന്റെയും, ഹോൾ-ടൈം ഡയറക്ടറും സിഇഒ-യുമായ ശ്രീമതി ഉമ അനിൽകുമാറിന്റെയും സംയുക്ത നേതൃത്വത്തിൽ, ICL ഫിൻകോർപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ നിരന്തരമായ വിശ്വാസം നേടിയെടുത്ത് മുന്നോട്ടുള്ള ജൈത്രയാത്ര തുടരുന്നു. വിശ്വസ്ത പാരമ്പര്യം അടിസ്ഥാനമാക്കി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സാമ്പത്തിക വൈദഗ്ധ്യത്തോടും സേവന പ്രതിബദ്ധതയോടും കൂടി ഐസിഎൽ ഫിൻകോർപ് നിക്ഷേപകരെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.