ഫഫയുടെ 'സിമ്പിൾ' ലൈഫ് ! കാണാൻ ചെറുതാണെന്നേയുള്ളു, ഈ കീപാഡ് ഫോൺ വാങ്ങാൻ വലിയ വില കൊടുക്കണം..

നടൻ ഫഹദിനെ കുറിച്ച് വിനയ് ഫോർട്ട് പറഞ്ഞ കാര്യം ഈയിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാത്ത നടനാണ് ഫഹദ് ഫാസിൽ എന്നും അദ്ദേഹത്തോട് ആ ഒരു കാര്യത്തിൽ തനിക്ക് അസൂയ ഉണ്ടെന്നുമാണ് വിനയ് പറഞ്ഞത്. ഇപ്പോഴിതാ ഫഹദും അദ്ദേഹത്തിന്റെ ഫോണുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

സ്മാർട്ട് ഫോൺ ഉപേക്ഷിച്ച നടൻ വളരെ കാലമായി കീപാഡ് ഫോൺ ആണ് ഉപയോഗിക്കുന്നത്. നസ്‌ലെൻ നായകനാവുന്ന പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ന്റെ പൂജ ചടങ്ങുകൾക്ക് വേണ്ടി എത്തിയ ഫഹദ് കീപാഡ് ഫോൺ ഉപയോഗിക്കുന്നതിന്റെയും കോൾ ചെയ്യുന്നതിന്റെയും ചിത്രങ്ങൾ നിമിഷനേരംകൊണ്ടാണ് ശ്രദ്ധ നേടിയത്. കീപാഡ് ഫോണിൽ നടൻ ഏത് ഫോൺ ആണ് ഉപയോഗിക്കുന്നത് എന്ന ചോദ്യമാണ് കൂടുതലായതും ഉയർന്നത്.

വലിയ ഒരു നടൻ ആയിട്ടുപോലും എന്തൊരു സിമ്പിൾ ആണെന്നും വെറുമൊരു കീപാഡ് ഫോൺ ആണ് ഉപയോഗിക്കുന്നത് എന്നൊക്കെയുള്ള കമന്റുകളാണ് വന്നത്. എന്നാൽ ആ ഫോൺ ഏതാണെന്ന് കണ്ടുപിടിച്ചതോടെ ഞെട്ടിയിരിക്കുകയാണ് ആരാധകർ.ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ വെർടുവും ഫെരാരിയും ചേർന്ന് പുറത്തിറക്കിയ Vertu Ascent – 4 GB – Black ആണ് ‘സിമ്പിൾ’ ആയി നമ്മൾ കണ്ട കീപാഡ് ഫോൺ.

ഇന്ത്യൻ രൂപ ഏകദേശം ഒരു ലക്ഷം രൂപയോളം വിലവരുന്ന ഇബേയ് സൈറ്റിൽ 1199 ഡോളറാണ് വില. ഇന്ത്യയിലേക്ക് എത്തുന്നതോടെ വില വീണ്ടും കൂടാനാണ് സാധ്യത. അതേസമയം, അത് ഫെറാറി അല്ല എന്നും റെട്രോ ക്ലാസിക് ആണെന്നും ചിലർ പറയുന്നുണ്ട്. ഇതിനു ഏഴ് ലക്ഷത്തിനു മുകളിൽ ആണ് വില വരുന്നത്.

Read more