കൊച്ചിയില്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ ഉടമസ്ഥര്‍ അറിയാതെ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ഉടമ അറിയാതെ ഫ്‌ളാറ്റുകള്‍ ഒഎല്‍എക്‌സിലൂടെ വില്‍പ്പനയ്ക്ക് വച്ച മലബാര്‍ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് എല്‍എല്‍പി കമ്പനി ഉടമയായ സാന്ദ്രയാണ് പിടിയിലായത്. തൃക്കാക്കര പൊലീസ് ആണ് സാന്ദ്രയെ പിടികൂടിയത്.
കാക്കനാടും സമീപ പ്രദേശത്തുമുള്ള ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്‌ക്കെടുത്ത ശേഷം വില്‍പ്പനയ്ക്കായി ഒഎല്‍എക്‌സില്‍ പരസ്യം ചെയ്യുന്നതായിരുന്നു സാന്ദ്രയുടെ രീതി. ഇത്തരത്തില്‍ ഒരേ ഫ്‌ളാറ്റ് മൂന്ന് പേര്‍ക്ക് വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
Read more
ഒരേ ഫ്‌ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരില്‍നിന്നായി ലക്ഷങ്ങള്‍ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഉടമകളിലൊരാളായ യുവതി കുടുങ്ങിയത്.