അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

യുഎസില്‍ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി. യുഎസ് കമ്പനിയായ ബോയിംഗ് രൂപകല്‍പ്പന ചെയ്ത മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളാണ് രാജ്യത്തെത്തിയത്. അസംബ്ലിംഗ്, ഇന്‍ഡക്ഷന്‍ തുടങ്ങിയ മറ്റ് നടപടിക്രമങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പൂര്‍ത്തിയാക്കുമെന്ന് സൈന്യം അറിയിച്ചു.

നിലവില്‍ യുഎസിന് പുറമേ യുകെ, ഇസ്രായേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. ജോധ്പൂരില്‍ ആകും ഈ ഹെലിക്കോപ്റ്ററുകള്‍ വിന്യസിക്കുക. ലോകത്തിലെ ഏറ്റവും നൂതനമായ ആക്രമണ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍.

Read more

30 എംഎം ചെയിന്‍ഗണ്‍, ലേസര്‍, റഡാര്‍-ഗൈഡഡ് ഹെല്‍ഫയര്‍ മിസൈലുകളും, ആകാശത്ത് നിന്നും കരയിലേക്ക് ആക്രമണം നടത്താന്‍ കഴിയുന്ന റോക്കറ്റ് പോഡുകളും ഹെലികോപ്റ്ററുകളുടെ സവിശേഷതയാണ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 2020ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച 600 മില്യണ്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായിരുന്നു ആറ് എ.എച്ച്- 64 ഇ വിതരണം.