പ്രണയം സംഭവിക്കുന്നത് ഒന്ന് ശാരീരികമായി, രണ്ട് മാനസികമായി, മൂന്ന്…; ആകാംക്ഷ നിറച്ച് ‘കമല’ ട്രെയിലര്‍

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലയുടെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു സസ്പെന്‍സ് ത്രില്ലറാണ് ചിത്രമെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍. സഫര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അജു അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ ട്രെയിലര്‍...

”ആ വോയിസ് ക്ലിപ്പിനെ കുറിച്ച് അറിയില്ല”; മാമാങ്കം റിലീസ് ഡേറ്റിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

പ്രേക്ഷകരും സിനിമാലോകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'മാമാങ്കം'. എന്നാല്‍ മമ്മൂട്ടി നായകനായെത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നവംബര്‍ 21ന് റിലീസിനെത്തുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 12ലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. ഇതിനിടെ തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി...

ആ കഥാപാത്രത്തിനായി അഡ്ജസ്റ്റ്‌മെന്റ് ഷൂട്ട് നടത്താമോ എന്ന് വരെ ഞാന്‍ സംവിധായകനോട് ചോദിച്ചിട്ടുണ്ട്: ദിലീപ്

സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലെ അര്‍ജുന്‍ എന്ന കഥാപാത്രത്തെ മറക്കാന്‍ കഴിയില്ലെന്ന് നടന്‍ ദിലീപ്. ആ ചിത്രത്തില്‍ ദിലീപ് ഒരു അത്ലറ്റായി ആണ് എത്തിയത്. ആ കഥാപാത്രത്തില്‍ തനിക്ക് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിലീപ് തുറന്നുപറഞ്ഞു. എന്നാല്‍ നിരവധി തവണ ഓടിയോടി ക്ഷീണിതനായി വളരെ കഷ്ടപ്പാടുകള്‍...

മരിച്ചത് ഞാനല്ല: ലൈവ് വീഡിയോയില്‍ ‘മായാമോഹിനി’ സംവിധായകന്‍

ജോസ് തോമസ് മരിച്ചു എന്ന് പ്രചരിക്കുന്ന വാര്‍ത്തയിലെ ആള്‍ താനല്ലെന്ന് സംവിധായകന്‍ ജോസ് തോമസ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സംവിധായകന്റെ വിശദീകരണം. കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തില്‍ നടനും നാടക പ്രവര്‍ത്തകനുമായ ജോസ് തോമസ് അന്തരിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു മരിച്ച ജോസ് തോമസ്. മരണ വാര്‍ത്ത കമ്ട് പലരും...

ഇതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗം: റേബ ജോണ്‍

തെറി, മെര്‍സല്‍ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി- വിജയ് ടീം ഒന്നിച്ച ചിത്രമായിരുന്നു ബിഗില്‍. വമ്പന്‍ വിജയമായ ചിത്രത്തില്‍ ചിത്രത്തില്‍ നയന്‍താരയ്ക്കൊപ്പം മലയാളി സാന്നിദ്ധ്യമായി റേബ മോണിക്ക ജോണും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ വളരെ പ്രധാന ഒരു കഥാപാത്രത്തെയാണ് റേബ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ തനിക്കേറ്റവും ഇഷ്ടപ്പെട്ട...

എന്നെയും രജനിയെയും വേര്‍പെടുത്താനാവില്ല, അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത് വൈകി; തുറന്നടിച്ച് കമല്‍ഹാസന്‍

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രജനികാന്തിന് സുവര്‍ണ ജൂബിലി ഐക്കണ്‍ പുരസ്‌കാരം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വൈകിയെത്തിയതെന്ന് കമല്‍ഹാസന്‍ എങ്കിലും അര്‍ഹതപ്പെട്ട വ്യക്തിയെതന്നെയാണ് ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിനയം തുടങ്ങി ആദ്യവര്‍ഷത്തില്‍തന്നെ രജനികാന്ത് 'ഐക്കണ്‍' ആയി മാറിയിരുന്നു. രാജ്കമല്‍ ഫിലിംസ് ഓഫിസില്‍ സ്ഥാപിച്ച സംവിധായകന്‍ കെ. ബാലചന്ദറിന്റെ അര്‍ധകായപ്രതിമ...

കുട്ടിക്കാല ചിത്രത്തിന് ‘വേശ്യ’ എന്ന് ട്രോള്‍; മറുപടിയുമായി രശ്മിക മന്ദാന

ഗീത ഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. ഗീതാ ഗോവിന്ദത്തിലൂടെ മലയാളത്തിലും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ രശ്മികയ്ക്ക് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിക അടുത്തിടെ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍...

ഷെയ്ന്‍ നിഗത്തിന്റെ ‘വലിയ പെരുന്നാള്‍’; ചിത്രം എത്തുക അടുത്ത വര്‍ഷം

ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയ പെരുന്നാള്‍ റിലീസിനെത്തുക അടുത്ത വര്‍ഷം.'എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്' എന്ന ടാഗോടെ എത്തുന്ന ചിത്രം ജനുവരിയിലാകും തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വലിയ...

ഐ.എഫ്.എഫ്.കെ വിവാദം; സിനിമാ കണ്ടില്ലെന്ന പരാതിയുമായി കൂടുതല്‍ സംവിധായകര്‍

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് അയച്ച തങ്ങളുടെ സിനിമ, കാണാതെ തന്നെ നിരസിച്ചെന്ന പരാതിയുമായി കൂടുതല്‍ സംവിധായകര്‍ രംഗത്തെത്തി. രാജേഷ് ടച്ച് റിവര്‍, സുനിത കൃഷ്ണന്‍, ബംഗാളി സംവിധായകന്‍ ഇന്ദ്രാസിസ് ആചാര്യ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. വിമിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ അയച്ചത്. സെലക്ഷന്‍ നടന്ന സെപ്തംബര്‍...

എട്ട് യുവതാരങ്ങളിലൂടെ ഹിഗ്വിറ്റയുടെ കിക്കോഫ്!

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ മലയാളത്തിലെ എട്ട് പ്രമുഖ യുവതാരങ്ങള്‍ പുറത്തുവിട്ടു. ഹിഗ്വിറ്റ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നായികാ നായകന്‍ ഫെയിം വെങ്കിയും ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി,...