ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി. 193 റൺസ് മറികടക്കാൻ ബാറ്റ് വീശിയ ഇന്ത്യക്ക് 58 റൺസിന് നാല് വിക്കറ്റുകൾ നഷ്ടമായി. നാലാം ദിനം അവസാനിച്ചപ്പോൾ വിജയിക്കാൻ ഇന്ത്യക്ക് ഇനിയും 135 റൺസ് കൂടെ വേണം.
ലോർഡ്‌സിൽ നടക്കുന്ന മത്സരത്തിൽ ആദ്യ രണ്ട് ഇന്നിങ്‌സുകൾ അവസാനിച്ചപ്പോൾ ഇന്ത്യൻ നായകൻ ശുഭ്മന്‍ ഗില്ലിന് മുൻപത്തെ മത്സരങ്ങളിലെ പോലെ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ താരം 6 റൺസ് മാത്രമാണ് നേടിയത്.
മത്സരത്തിനിടയിൽ ശുഭ്മന്‍ ഗില്ലും, ടീം താരങ്ങളും അമ്പയറിനോട് ഓരോ കാര്യങ്ങൾ പറഞ്ഞ് പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ബോളിങ് പരിശീലകൻ ടിം സൗത്തി.
ടിം സൗത്തി പറയുന്നത് ഇങ്ങനെ:
Read more
” അവര്‍ എന്താണ് പരാതപ്പെട്ടത് എന്നതിനെ കുറിച്ച് എനിക്കുറപ്പില്ല. ഇന്നലെ കളിയുടെ മധ്യത്തില്‍ ശുഭ്മന്‍ ഗില്‍ നിലത്തു കിടക്കുകയും മെഡിക്കല്‍ സംഘം മസാജ് നല്‍കുകയുമെല്ലാം ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ ഒരു ദിവസത്തെ മല്‍സരത്തിന്റെ അവസാനത്തിലേക്കു കടക്കുമ്പോള്‍ ഇവയെല്ലാം കളിയുടെ ഭാഗം തന്നെയാണ്. ഒരു ദിവസമവസാനിപ്പിക്കാന്‍ ഏറ്റവും ആവേശകരമായ വഴി തന്നെയാണിത്” ടിം സൗത്തി പറഞ്ഞു.