കാര്യം അറിയാനായി സിനിമയില്‍ നിന്നും പലരും വിളിക്കുന്നുണ്ട്, സൈബര്‍ ഭ്രാന്തന്‍മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ല: ജനാര്‍ദനന്‍

നടന്‍ ജനാര്‍ദനന്‍ മരിച്ചെന്ന് വ്യാജ പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ ആദരാഞ്ജലികള്‍ എന്നെഴുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജനാര്‍ദനന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്‍മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാര്‍ദനന്‍ പ്രതികരിച്ചതായി...

എല്ലാവരെയും പോലെ ഞാനും ഗൂഗിളിനോട് ചോദിച്ചു, അതോടെ മനസ്സിലായി വൈദ്യസഹായം തേടാമെന്ന്: സനുഷ

വിഷാദ രോഗാവസ്ഥയെ മറികടന്ന് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി സനുഷ. വിഷാദാവസ്ഥയെ കുറിച്ച് എങ്ങനെയാണ് താന്‍ തിരിച്ചറിഞ്ഞത് എന്ന് പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഒന്നിനോടും താല്‍പര്യമില്ലാത്ത, ഇഷ്ടമില്ലാത്ത അവസ്ഥയിലേക്ക് താന്‍ എത്തി എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സനുഷ പറയുന്നത്. ചില ദിവസങ്ങളില്‍ ഒന്നും ചെയ്യാന്‍ തോന്നാതെ...

‘സിനിമ അനുരാഗിനെ കാണിക്കാന്‍ പറഞ്ഞത് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍’; പക സംവിധായകന്‍

സംവിധായകന്‍ നിതിന്‍ ലുക്കോസിന്റെ 'പക' ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍. മൂത്തോന്‍, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊറന്റോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക. ഫെസ്റ്റിവലില്‍ ഡിസ്‌കവറി വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് കട്ട് അടൂര്‍ ഗോപലകൃഷ്ണനെ കാണിച്ചപ്പോള്‍...

കാര്‍ത്തി ഓടി വന്ന് പരിചയപ്പെട്ടു, ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നുവെന്ന്: ബാബു ആന്റണി

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ ബാബു ആന്റണി. ഒരിടവേളയ്ക്ക് ശേഷം മണിരത്‌നത്തെയും വിക്രം, കാര്‍ത്തി എന്നിവരെയും കണ്ടതിനെ കുറിച്ചാണ് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊന്നിയിന്‍ സെല്‍വനില്‍ ഒരു പ്രധാന വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്. ബാബു ആന്റണിയുടെ കുറിപ്പ്: ഇന്നലെ പൊന്നിയിന്‍ സെല്‍വന്റെ...

നിനക്ക് എന്റെ നായിക ആകണോ എന്ന് മമ്മൂക്ക, എടുത്തടിച്ചത് പോലെ ഞാന്‍ മറുപടിയും കൊടുത്തു: വിന്ദുജ മേനോന്‍

മമ്മൂട്ടിക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടി വിന്ദുജ മേനോന്‍. തന്റെ നായികയായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ താന്‍ നല്‍കിയ മറുപടിയെ കുറിച്ചാണ് വിന്ദുജ പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ആയിരം നാവുള്ള അനന്തന്‍ ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം താന്‍ അഭിനയിച്ചിരുന്നു. അന്ന് സെറ്റില്‍ വച്ച്...

‘പ്രിയപ്പെട്ട സഞ്ജു ബാബയ്ക്ക്’; പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍, സിനിമ പ്രതീക്ഷിക്കാമോയെന്ന് ആരാധകര്‍

ബോളിവുഡ് താരം സഞ്ജയ് ദത്തിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും തുടരുക... പ്രിയപ്പെട്ട സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ സഞ്ജയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. സഞ്ജയ് ദത്തിന്റെ ഫ്‌ളാറ്റില്‍ താരത്തോടൊപ്പം മോഹന്‍ലാല്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു....

ബാഹുബലി സെറ്റ് കണ്ട് അന്തം വിട്ടവര്‍, അതിലും വലിയ സെറ്റ് കണ്ട് മൂക്കത്ത് വിരല്‍ വെച്ച കാഴ്ചയാണ് മരക്കാരിന്റെ...

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്‍ മണിക്കുട്ടന്‍. മരക്കാര്‍ അറബിക്കടലിന്റെ സംിഹത്തില്‍ അഭിനയിച്ച വിശേഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മണിക്കുട്ടന്‍ വേഷമിട്ടത്. മരക്കാറില്‍ ലാല്‍ സാറിനും മഞ്ജു ചേച്ചിയോടുമൊപ്പമാണ് മായിന്‍കുട്ടി എന്ന കഥാപാത്രമായി അഭിനയിച്ചത്. മലയാളത്തിലെ ആദ്യത്തെ...

‘ഇതു കൊണ്ടാണ് ഛായാഗ്രാഹകന്മാര്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ മടിക്കുന്നത്’; തുറന്ന് സമ്മതിച്ച് പൃഥ്വിരാജ്, ട്രോളി കൊണ്ട് സുപ്രിയയും

'ബ്രോ ഡാഡി' സിനിമയുടെ സംവിധാന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് തന്റൊപ്പം ഛായാഗ്രാഹകന്‍മാര്‍ വര്‍ക്ക് ചെയ്യാന്‍ മടിക്കുന്നതിനെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്. ഉയരത്തില്‍ നിന്നും ഷൂട്ട് ചെയ്യുന്ന ഛായാഗ്രാഹകന്‍ അഭിനന്ദ് രാമാനുജത്തെയാണ് ചിത്രത്തില്‍ കാണുക. ''ഇതുകൊണ്ടാവും ഛായാഗ്രാഹകന്‍മാര്‍ എന്റെ കൂടെ വര്‍ക്ക്...

‘ഞാന്‍ ഭയന്ന് വാഷ്റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു’; രാജ് കുന്ദ്രയ്‌ക്ക് എതിരെ ലൈംഗിക പീഡന ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഷെര്‍ലിന്‍ കുന്ദ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 2019ല്‍ ആയിരുന്നു സംഭവമെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. 2019ല്‍ തുടക്കത്തില്‍ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജറെ വിളിച്ചു....

ഒരു മഗ് ബിയര്‍ കഴിച്ചു എന്നെ ധീരനാക്കി കൊണ്ടുവരാം എന്ന് വിചാരിച്ച ഇവര്‍ തന്നെ എന്നെ എടുത്തുകൊണ്ട് പോകേണ്ടി...

സിദ്ധിഖും ലാലും പണ്ട് തന്റെ മനസിന്റെ ദുഃഖം മാറ്റാന്‍ ആലപ്പുഴയിലെ ഒരു ബാറില്‍ കൊണ്ടുപോയി തനിക്കൊരു ഗ്ലാസ് ബിയര്‍ വാങ്ങി കൊടുത്ത കഥ പങ്കുവെച്ച് സുരേഷ് ഗോപി . 'അന്ന് മനസിന് എന്തോ വിഷമം ഉണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് വിഷാദത്തിലാകുന്ന ആളാണ്. അപ്പോള്‍, ഇങ്ങനെ ആയാല്‍ പറ്റില്ല...