മാസ് ആക്ഷന്‍ രംഗങ്ങളുമായി അതിശയിപ്പിച്ച് ‘കാപ്പാന്‍’ പുതിയ ട്രെയിലര്‍; ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത്

മോഹന്‍ലാലും സൂര്യയും പ്രധാന വേഷത്തിലെത്തുന്ന കാപ്പാന്റെ പുതിയ ട്രെയിലര്‍ പുറത്ത്. സൂര്യയുടെ മാസ് ആക്ഷനുകളും ഡയലോഗുകളും ട്രെയിലറില്‍ കാണാം. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കുകയാണ് ട്രെയിലര്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂര്യ, മോഹന്‍ലാല്‍, ആര്യ, സയേഷ എന്നീ താരങ്ങളും...

‘വടക്കന്‍ വീരഗാഥയിലേത് പോലെ വിധിയ്ക്ക് കീഴങ്ങുന്ന മമ്മൂട്ടി കഥാപാത്രം അല്ല’; മാമാങ്കത്തെക്കുറിച്ച് സംവിധായകന്‍

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ മാമാങ്കം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ വീരഗാഥയില്‍ അസിസ്റ്റന്റായിരുന്ന കാലത്ത് ഒരിക്കല്‍ പോലും മമ്മൂട്ടിയെ നായകനാക്കി ഇത്രയും വലിയൊരു ചരിത്ര സിനിമ താന്‍ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന്...

പുലിമുരുകനും ലൂസിഫറിനും ഇങ്ങനെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു: മോഹന്‍ലാല്‍

അമ്പതുകോടി ക്ലബ്ബില്‍നിന്ന് നൂറുകോടി ക്ലബ്ബിലേക്ക്, അവിടെനിന്ന് ഇരുനൂറു കോടിയിലേക്ക്, അങ്ങനെ മോഹന്‍ലാല്‍ചിത്രങ്ങളിലൂടെ മലയാളസിനിമ പുതിയ ചുവടുവെപ്പുകള്‍ നടത്തുകയാണ്. ഈ നേട്ടങ്ങളൊക്കെ കൂട്ടായ ഒരു പരിശ്രമം വിജയം കണ്ടതാണെന്നും അതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുലിമുരുകനും ലൂസിഫറുമെല്ലാം നേടിയ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ് ഒന്നിച്ച്, കൂട്ടായി നടത്തിയ ചില...

വെറും അടിസ്ഥാനരഹിതമായ പരാതിയുടെ പേരില്‍ അപമാനിക്കപ്പെട്ടത് വേദനിപ്പിച്ചു; ഇത്തരം പ്രവണത തടയണം; കാപ്പാന്‍ വിഷയത്തില്‍ കെ വി ആനന്ദ്

മോഹന്‍ ലാല്‍- സൂര്യ ചിത്രം കാപ്പാന് എതിരെയുള്ള കോപ്പിയടി ആരോപണം മദ്രാസ് ഹൈക്കോടതി തള്ളിയത് സിനിമാരംഗത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജപരാതികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തന്നെയുണ്ടാകണമെന്നാണ് സിനിമാരംഗത്തുള്ളവരുടെ ആവശ്യം. അതേസമയം, പരാതിക്കാരന് എതിരെ താന്‍ മാനനഷ്ടത്തിനു കേസ് നല്‍കുമെന്ന് സംവിധായകന്‍ കെ.വി ആനന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍...

‘പടവെട്ടി’ല്‍ നിവിന്‍ പോളിക്ക് നായിക അദിതി

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം 'പടവെട്ടി'ല്‍ നായികയായി അദിതി ബാലന്‍. 'അരുവി' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി നിവിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അദിതിയുടെ രണ്ടാമത്തെ ചിത്രമാകും പടവെട്ട്. സെപ്റ്റംബര്‍ 20 ഓടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം പൂര്‍ണ്ണമായും കണ്ണൂരിലായിരിക്കും ചിത്രീകരണം. നിവിന്‍...

ഇത് എന്റെ കരിയര്‍ നശിപ്പിച്ച സിനിമ, ഡാര്‍ക് നൈറ്റിന് മികച്ച സ്ഥാനം നല്‍കാമായിരുന്നു; ഗ്യാങ്‌സ് ഓഫ് വസൈപ്പൂരിന്റെ നേട്ടത്തില്‍...

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊ ണ്ടുള്ള ഗാര്‍ഡിയന്‍സിന്റെ ലിസ്റ്റില്‍ അനുരാഗ് കശ്യപ് സിനിമയായ ഗ്യാങ്‌സ് ഓഫ് വസൈപ്പൂരും ഇടം നേടിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ സിനിമകളുടെ യശ്ശസുയര്‍ത്തിയ ഈ നേട്ടത്തില്‍ പക്ഷേ സംവിധായകന്‍ അത്ര സന്തോഷവാനല്ല. പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തന്റെ...

മോഹന്‍ലാലിനായി വീണ്ടും സ്റ്റണ്ട് സില്‍വ; ബിഗ് ബ്രദറില്‍ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം നേട്ടങ്ങളുടെ നെറുകയിലെത്തിനില്‍ക്കുമ്പോള്‍ അതിന്റെ വിജയത്തില്‍ വലിയൊരു പങ്ക് അതിലെ സ്റ്റ്ണ്ട് രംഗങ്ങള്‍ക്കുള്ളതാണ്. സ്റ്റണ്ട് സില്‍വ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ആരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലാണ്.മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബിഗ് ബ്രദര്‍'.ലേഡീസ് ആന്‍ഡ്...

മുകേഷിന്റെ ശക്തിമാനെതിരെ ഒറിജിനല്‍ ‘ശക്തിമാന്‍’; പരാതി നല്‍കി മുകേഷ് ഖന്ന

'ധമാക്ക' എന്ന ഒമര്‍ ലുലു ചിത്രത്തിനെതിരെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്ന. ധമാക്കയുടേതായി പുറത്ത് വിട്ട മുകേഷിന്റെ ചിത്രത്തിനെതിരെയാണ് മുകേഷ് ഖന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. തനിക്ക് കോപ്പി റൈറ്റുള്ള 'ശക്തിമാന്‍' കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചെന്നും ഇത് പിന്‍വലിക്കണമെന്നും വ്യക്തമാക്കിയാണ് പരാതി. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്കാണ്...

‘മാനുവല്‍’ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്; ‘ഫൈനല്‍സി’ല്‍ മികച്ച പ്രകടനവുമായി നിരഞ്ജ്

രജീഷ വിജയന്‍ നായികയായെത്തിയ 'ഫൈനല്‍സ്' തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ നായകനായെത്തിയ നിരഞ്ജും കയ്യടികള്‍ നേടുകയാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നിരഞ്ജ് ഫൈനല്‍സില്‍ കാഴ്ചവച്ചിരിക്കുന്നത്. സൈക്ലിസ്റ്റ് ആലീസായി രജീഷ എത്തിയപ്പോള്‍ കാമുകനും സുഹൃത്തുമായ മാനുവല്‍ ആയാണ് നിരഞ്ജ് എത്തിയത്. അഭിനയത്തിന് പുറമേ കഥാപാത്രത്തിനായി നിരഞ്ജ് എടുത്ത കായികാധ്വാനവും മാനുവലിനെ...

ശ്യാം പുഷ്‌കരന്‍ മലയാള സിനിമയിലെ ഒരു ജീനിയസ്സ്, ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്: പൃഥ്വിരാജ്

വേറിട്ട ശൈലിയിലൂടെ മലയാള സിനിമയില്‍ പുതിയൊരു മാറ്റത്തിന് തുടക്കമിട്ട പ്രതിഭയാണ് ശ്യാം പുഷ്‌കരന്‍. ഇപ്പോഴിതാ താനും ശ്യാം പുഷ്‌കരന്റെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒരു മലയാളം ചാനലുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. പുതിയ മലയാള സിനിമകള്‍ ഞാന്‍ കണ്ട് ആസ്വദിക്കാറുണ്ട് പുതിയ സിനിമാ പ്രവര്‍ത്തകരില്‍ താന്‍ ശ്യാം...