ഫ്രാന്‍സ് സൂപ്പര്‍ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ഫ്രാന്‍സിന്റെ പ്രതിരോധ താരം റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഒരു ദശാബ്ദക്കാലം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് എന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഫ്രാന്‍സിന്റെ നീല ജേഴ്സി ധരിക്കുമ്പോഴെല്ലാം അഭിമാനം തോന്നുന്നവെന്നും വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും താരം കുറിപ്പില്‍ പറയുന്നു. 2018 ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച താരം 2022ലോകകപ്പിലും ഫ്രാന്‍സിന്റെ ഫൈനല്‍ പ്രവേശനത്തിന് ടീമിന്റെ പ്രതിരോധ നിരയുടെ നേതൃത്വം വഹിച്ചിരുന്നു.

France will not cut corners with Raphael Varane injury – Didier Deschamps - The Athletic

2013 ലാണ് റാഫേല്‍ വരാന്‍ ഫ്രാന്‍സിന് വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത്. ഫ്രാന്‍സിലെ ഹെല്ലമസ് ക്ലബിലൂടെ ഫുട്‌ബോള്‍ ജീവിതം തുടങ്ങിയ താരം പിന്നീട് ലെന്‍സ് ക്ലബ്ബിലേക്ക് ചേക്കേറി. അവിടെ നിന്നാണ് 2011ല്‍ സ്പാനിഷ് ഭീമന്മാരായ റിയല്‍ മാഡ്രിഡിലേക്ക് വരാന്‍ എത്തുന്നത്.

പത്തു വര്‍ഷം ക്ലബിനൊപ്പം തുടര്‍ന്ന നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും മൂന്ന് ലാ ലിഗ കിരീടവും നേടി. 2021ല്‍ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറി. ഫ്രാന്‍സിനൊപ്പം 2018ല്‍ ഫിഫ ലോകകപ്പും 2021ല്‍ യുവേഫ നേഷന്‍സ് ലീഗും നേടിയിട്ടുണ്ട്.