2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. ക്യാൻസറിനോട് പൊരുതുന്ന സമയത്തും അദ്ദേഹം ടീമിൽ നിന്നും മാറി നിൽക്കാതെ ധൈര്യത്തോടെ പൊരുതി നേടി തന്ന കിരീടമാണ് ആ ലോകകപ്പ്. ഇപ്പോഴിതാ താരത്തെ ഒഴിവാക്കാൻ അന്നത്തെ സിലക്ടർമാർ തീരുമാനിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അന്നത്തെ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്റ്റണ്‍.
ഗാരി കേസ്റ്റണ്‍ പറയുന്നത് ഇങ്ങനെ:
ദൈവത്തിനു നന്ദി. കാരണം അന്നു എന്തും സംഭവിക്കുമായിരുന്നു. യുവരാജ് സിങ് ടീമില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. അതൊരു ഐകകണ്‌ഠേനയുള്ള സെലക്ഷനായിരുന്നില്ല. 15 ഓളം കളിക്കാരുടെ കാര്യത്തില്‍ സെലക്ടര്‍മാരുമായി വാദപ്രതിവാദം നടത്തേണ്ടി വന്നു. ഞാനും എംഎസ് ധോണിയും ടീമില്‍ തീര്‍ച്ചയായും യുവരാജ് വേണമെന്നു ആഗ്രഹിച്ചവരാണ്. അദ്ദേഹം ടീമിലേക്കു കൊണ്ടുവരുന്ന അനുഭന സമ്പത്തായിരുന്നു കാരണം. പിന്നീട് ആ ലോകകപ്പ് എങ്ങനൊണ് അവസാനിച്ചതെന്നു നോക്കൂ.
2011ലെ ലോകകപ്പിനു തയ്യാറെടുക്കുന്നതിനായി അന്നത്തെ മെന്റല്‍ കണ്ടീഷനിങ് & സ്ട്രാറ്റെജിക് ലീഡര്‍ഷിപ്പ് കോ്ച്ചായ പാഡി അപ്റ്റണിനൊപ്പം യുവി പ്രവര്‍ത്തിരുന്നതായയും അദ്ദേഹം വെളിപ്പെടുത്തി.
Read more
” എനിക്കു യുവരാജിനെ എല്ലായ്‌പ്പോഴും വളരെ ഇഷ്ടമാണ്. ആ തരത്തിലുള്ള ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ചില സമയങ്ങളില്‍ എന്നെ അദ്ദേഹം വളരെയധികം നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും എനിക്കു യുവിയെ ഇഷ്ടമായിരുന്നു. അദ്ദേഹം മിടുക്കനാണ്. കളിക്കാനിറങ്ങുമ്പോഴെല്ലാം യുവി സ്‌കോര്‍ ചെയ്യണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. കാരണം അദ്ദേഹം ബാറ്റ് ചെയ്യുന്നത് അതിശയിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. പക്ഷെ യുവിക്കു ഒരു യാത്ര നടത്തേണ്ടി വന്നു, പാഡിക്കാണ് (പാഡി അപ്റ്റണ്‍) അതിന്റെ ക്രെഡിറ്റ്” ഗാരി കേസ്റ്റണ്‍ പറഞ്ഞു,