ഇന്ത്യയെ ചവിട്ടിയിറക്കി കിവീസ് വരുന്നു, ഫൈനലിലും വീഴ്ത്തുമോ?

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയാണ് കിവീസ് ഒന്നാം സ്ഥാനത്തെത്തിയത്. നിലവില്‍ 123 പോയിന്റാണ് ന്യൂസിലന്‍ഡിനുള്ളത്.

രണ്ടാമതുള്ള ഇന്ത്യയ്ക്ക് 121 പോയിന്റാണ് ഉള്ളത്. ഇന്ത്യയ്ക്ക് പിന്നിലായി ഓസ്ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. പാകിസ്ഥാന്‍, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് യഥാക്രമം അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍.

ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്താണ് രണ്ടാമത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പട്ടികയില്‍ അഞ്ചാമതും റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവര്‍ യഥാക്രമം ആറ്, ഏഴ് സ്ഥാനത്തുമാണ്.

ബോളര്‍മാരുടെ പട്ടികയില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. ഇന്ത്യയുടെ ആര്‍.അശ്വിനാണ് പട്ടികയിലെ രണ്ടാമന്‍. മറ്റൊരു ഇന്ത്യന്‍ താരവും ആദ്യ പത്തിലില്ല. ഓള്‍റൗണ്ടന്മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ രണ്ടാമതും അശ്വിന്‍ നാലാമതുമുണ്ട്. വിന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡറാണ് ഒന്നാമന്‍.