'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകായായിരുന്നു എം സ്വരാജ്. അതേസമയം വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ എം സ്വരാജ് അഭിനന്ദിച്ചു.

നിലമ്പൂർ എംഎൽഎ ആയി മികച്ച നിലയിൽ പ്രവർത്തിക്കാൻ ഷൗക്കത്തിന് സാധിക്കട്ടെയെന്ന് സ്വരാജ് ആശംസിച്ചു. ഇടതുപക്ഷ വിജയത്തിനായി പ്രയത്നിച്ച എല്ലാവർക്കും എം സ്വരാജ് നന്ദി രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും എം സ്വരാജ് പറഞ്ഞു.

അതേസമയം നാടിനും ജനങ്ങൾക്കും വേണ്ടി കൂടുതൽ കരുത്തോടെ പ്രവർത്തനം തുടരുമെന്നും എം സ്വരാജ് വ്യക്തമാക്കി. 11,077 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ട് നേടിയപ്പോൾ 66,660 വോട്ടാണ് സ്വരാജ് നേടിയത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി അൻവർ 19,760 വോട്ട് നേടി.

Read more