പ്രഭാസിന് താഴെയാണ് ഹൃത്വിക്കെന്ന് പറഞ്ഞു, ഇദ്ദേഹം കാണുന്നത് പോലെയല്ല, ആസിഡ് ഒഴിക്കുന്ന നാക്കും മൂക്കത്ത് കോപവും; രാജമൗലിക്ക് എതിരെ വിമര്‍ശനം

എസ് എസ് രാജമൗലി പ്രഭാസ് കൂട്ടുകെട്ടിലൊരുങ്ങിയ ബാഹുബലി ഇതിഹാസമായി മാറി. ഇവരുടെ അടുത്ത കൂട്ടുകെട്ടിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഒരു പഴയ വീഡിയോയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ രാജമൗലിക്ക് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ബില്ല സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ഹൃത്വിക്കിനേക്കാളും മികച്ച നടന്‍ പ്രഭാസാണെന്ന് പറഞ്ഞ സംവിധായകന്റെ വീഡിയോയാണ് ബോളിവുഡ് സിനിമാപ്രേമികള്‍ ട്രോളുന്നത്. ”ധൂം 2 ഹിന്ദിയില്‍ റിലീസ് ചെയ്തപ്പോള്‍, എന്തുകൊണ്ടാണ് ബോളിവുഡില്‍ നല്ല നിലവാരമുള്ള സിനിമ ലഭിക്കുന്നതെന്ന് എനിക്ക് സങ്കടം തോന്നി, എന്തുകൊണ്ട് ഹൃത്വിക് റോഷനെപ്പോലുള്ള നായകന്മാര്‍ ഇല്ലാത്തതില്‍ എനിക്ക് സങ്കടമുണ്ട്. എന്നാല്‍ ബില്ലയുടെ പാട്ടുകളും പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോള്‍ പ്രഭാസിന് മുന്നില്‍ ഹൃത്വിക് ഒന്നുമല്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു.

തെലുങ്ക് സിനിമ ബോളിവുഡിനേക്കാള്‍ മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ഞങ്ങള്‍ ഇംഗ്ലീഷ് സിനിമകള്‍ക്ക് തുല്യമാണ്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ എത്തി, എന്നായിരുന്നു രാജമൗലിയുടെ പ്രസ്താവന.

അദ്ദേഹത്തിനെതിരെ വന്ന ഒരു കമന്റ് ഇങ്ങനെയാണ് ”രാജമൗലി ഒട്ടും വിനയാന്വിതനല്ല. അയാള്‍ക്ക് ഭയങ്കര കോപവും എവിടെയും ആസിഡൊഴിക്കുന്ന തരത്തിലുള്ള നാവും ഉണ്ട്. ബോളിവുഡിനെയും അദ്ദേഹം പുച്ഛത്തോടെയാണ് കാണുന്നത്. അയാളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. നിരാശാജനകമാണ്”, മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.