IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

ബെര്‍മിങ്ഹാമിൽ നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്കായി ഇരട്ട സെഞ്ച്വറി തികച്ച് നായകൻ ശുഭ്മാൻ ​ഗിൽ. 311 ബോളിൽ നിന്നാണ് താരം തന്റെ കന്നി ഇരട്ട സെഞ്ച്വറി നേടിയത്. 300 റൺസിനരികിൽ എത്തിയെങ്കിലും 269 റൺസിന്‌ താരത്തിന് പുറത്താകേണ്ടി വന്നു.

ക്യാപ്റ്റനെന്ന നിലയിൽ തന്റെ മൂന്നാം ഇന്നിംഗ്‌സിൽ തന്നെ ഗിൽ ഇരട്ട സെഞ്ച്വറി നേടിയത്തിൽ വൻ പ്രശംസകൾ നേർന്ന് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തി. താരത്തിന്റെ പ്രകടനക്കരുത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 587 ഇൽ അവസാനിച്ചു.

Read more

അഞ്ചു വിക്കറ്റിനു 310 റണ്‍സെന്ന നിലയിലാണ് ആദ്യ ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. 89 റൺസെടുത്ത രവീന്ദ്ര ജഡേജയും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചു. ആദ്യദിനം കെഎല്‍ രാഹുല്‍ (2), യശസ്വി ജയ്‌സ്വാള്‍ (87), കരുണ്‍ നായര്‍ (31), റിഷഭ് പന്ത് (25), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്കു നഷ്ടമായിരുന്നു. രണ്ടാം ദിനം വാഷിംഗ്‌ടൺ സുന്ദർ 42 റൺസ്, മുഹമ്മദ് സിറാജ് 8, ആകാശ് ദീപ് 6, പ്രസിദ്ധ് കൃഷ്ണ 5* റൻസുകൾ നേടി.